മൂവാറ്റുപുഴ നിര്‍മല കോളേജിലെ നിസ്‌കാര മുറി വിവാദം; ഖേദപ്രകടനവുമായി മഹല്ല് കമ്മിറ്റികള്‍

single-img
29 July 2024

മൂവാറ്റുപുഴ നിര്‍മല കോളേജിലെ നിസ്‌കാര മുറി വിവാദത്തില്‍ ഖേദപ്രകടനവുമായി മൂവാറ്റുപുഴയിലെ മഹല്ല് കമ്മിറ്റികള്‍ രംഗത്ത്. രണ്ട് മഹല്ല് കമ്മിറ്റി പ്രതിനിധികള്‍ വിഷയത്തിൽ കോളേജ് മാനേജ്‌മെന്റ്മായി ചര്‍ച്ച നടത്തിയാണ് ഖേദപ്രകടനം നടത്തിയത്.

‘കോളേജില്‍ ഉണ്ടായത് അനിഷ്ടകരമായ സംഭവങ്ങളാണ്.പ്രാര്‍ഥനയ്ക്കും ആചാരങ്ങള്‍ക്കും നിര്‍ദ്ദിഷ്ട രീതികള്‍ ഇസ്ലാം നിര്‍ദ്ദേശിച്ചിട്ടുണ്ട്. സമുദായവുമായി ബന്ധപ്പെട്ടവരില്‍ നിന്ന് തെറ്റായ ചെറിയ ലാഞ്ചനയെങ്കിലും ഉണ്ടായാല്‍ അത് മുതലെടുക്കാന്‍ കുബുദ്ധികള്‍ ശ്രമിക്കുമെന്ന് ഓര്‍ക്കണമെന്ന് മഹല്ല് കമ്മിറ്റി പ്രതിനിധി പി.എസ്.എ. ലത്തീഫ് പറഞ്ഞു.