റൂറല്‍ ആശുപത്രികളില്‍ ഹൗസ് സര്‍ജന്മാരുടെ നൈറ്റ് ഡ്യൂട്ടി റദ്ദാക്കി

single-img
12 May 2023

റൂറല്‍ ആശുപത്രികളില്‍ ഹൗസ് സര്‍ജന്മാരുടെ നൈറ്റ് ഡ്യൂട്ടി റദ്ദാക്കി. സെക്യൂരിറ്റി ഓഡിറ്റ് നടത്തി സുരക്ഷ ഉറപ്പാക്കുന്നതു വരെ ഈ ഉത്തരവ് തുടരും.

ആരോഗ്യമന്ത്രിയുമായി പി ജി ഡോക്ടര്‍മാരും ഹൗസ് സര്‍ജന്‍മാരും നടത്തിയ ചര്‍ച്ചയ്ക്കു പിന്നാലെയാണ് നടപടി.

ആഴ്ചയില്‍ ഒരു ദിവസം അവധി ഉറപ്പാക്കും. ഹൗസ് സര്‍ജന്‍മാരുടെ ജോലി നിര്‍വചിച്ച്‌ മാര്‍ഗരേഖ പുറപ്പെടുവിക്കും. പിജി ഡോക്ടര്‍മാരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ സമിതിയെ നിയോഗിക്കും. മന്ത്രിയുമായുള്ള ചര്‍ച്ചയ്ക്കു പിന്നാലെ പിജി ഡോക്ടര്‍മാര്‍ സമരം ഭാഗികമായി പിന്‍വലിച്ചു. തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ നടപ്പാക്കുമെന്ന് ഉറപ്പ് കിട്ടിയെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. വൈകിട്ട് അഞ്ചുമണി മുതല്‍ അടിയന്തര സേവനങ്ങളില്‍ ജോലിയില്‍ പ്രവേശിക്കും. ഒ പി ബഹിഷ്കരണം തുടരും. തുടര്‍ സമരപരിപാടി വൈകിട്ട് യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്ന് പിജി അസോസിയേഷന്‍ പ്രതിനിധി ഡോ. ഇ എ റുവൈസ് പറഞ്ഞു.