വടക്കഞ്ചേരിക്ക് സമീപം ടൂറിസ്റ്റ് ബസ് കെ.എസ്.ആര്‍ടി.സി. ബസിന് പിറകില്‍ ഇടിച്ച്‌ വന്‍ ദുരന്തം

single-img
6 October 2022

പാലക്കാട് | വടക്കഞ്ചേരിക്ക് സമീപം മംഗലത്ത് ടൂറിസ്റ്റ് ബസ് കെ.എസ്.ആര്‍ടി.സി. ബസിന് പിറകില്‍ ഇടിച്ച്‌ വന്‍ ദുരന്തം.

ഒന്‍പതുപേര്‍ മരിച്ചു. അന്‍പതോളം പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്.

പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ച നാലുപേരും ആലത്തൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചവരില്‍ നാലുപേരും സ്വകാര്യ ആശുപത്രിയിലെത്തിച്ച ഒരാളുമാണ് മരിച്ചത്. മരിച്ചവരില്‍ കൊല്ലം വള്ളിയോട് വൈദ്യന്‍കുന്ന് ശാന്തിമന്ദിരത്തില്‍ ഓമനക്കുട്ടന്റെ മകന്‍ അനൂപ്, അധ്യാപകനായ വിഷ്ണു, രോഹിത് രാജ്് എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

ബുധനാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു അപകടഠ. എറണാകുളം വെട്ടിക്കല്‍ ബസേലിയോസ് വിദ്യാനികേതന്‍ സ്‌കൂളില്‍ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്ര പോയ വിദ്യാര്‍ഥികളാണ് അപകടത്തില്‍പെട്ടത്. കൊട്ടാരക്കരയില്‍നിന്ന് കോയമ്ബത്തൂരിലേക്ക് പോവുകയായിരുന്ന സൂപ്പര്‍ഫാസ്റ്റ് ബസുമായാണ് ടൂറിസ്റ്റ് ബസ് കൂട്ടിയിടിച്ചത്. സ്ഥലത്തെത്തിയ പോലീസും നാട്ടുകാരും അഗ്‌നിരക്ഷാസേനയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി.