പോപ്പുലർ ഫ്രണ്ട് നിരോധനം: തീരുമാനം കൈക്കൊണ്ടത് മുസ്ലിം സംഘടനകുളമായി സംസാരിച്ച ശേഷം

single-img
28 September 2022

പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാനുള്ള തീരുമാനം കൈക്കൊള്ളും മുന്നേ മോദി സർക്കാരിലെ ഉന്നതർ വിവിധ മുസ്ലിം സംഘടനകളുമായി ആശയവിനിമയ നടത്തിയതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ സെപ്റ്റംബർ 22 ന് നടന്ന എൻഐഎ, ഇഡി, സംസ്ഥാന പോലീസ് റെയ്ഡുകൾക്കു മുന്നേ സെപ്റ്റംബർ 17 ന് തന്നെ പ്രമുഖ മുസ്ലീം സംഘടനാ നേതാക്കളെ കാണുകയും അഭിപ്രായം ആരായുകയും ചെയ്തിരുന്നു എന്നാണു ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.

എൻഎസ്എ, ഇന്റലിജൻസ് ബ്യൂറോ ഓഫീസർമാർ രാജ്യത്തെ ഏറ്റവും വലിയ മുസ്ലീം സംഘടനകളായ ദേവബന്ദി, ബറേൽവി, സൂഫി വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്നവരുടെ അഭിപ്രായം സ്വീകരിച്ചു. ഇന്ത്യയിലെ മത സ്പർദ്ധ മുതലെടുത്തു തീവ്രവാദ പ്രചരിപ്പിക്കാനാണ് പാൻ-ഇസ്‌ലാമിസ്റ്റ് സംഘടനകളുടെ വഹാബി-സലഫി അജണ്ടയാണ് PFI പിന്തുടരുന്നത് എന്നാണു ഇവർ കേന്ദ്ര സർക്കാരിനെ അറിയിച്ചത്.

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെയും അതിന്റെ കൂട്ടാളികളെയും നിരോധിക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തെ സൂഫി, ബറേൽവി പുരോഹിതന്മാർ സ്വാഗതം ചെയ്തിട്ടുണ്ട്. തീവ്രവാദം തടയാൻ നടപടി സ്വീകരിച്ചിട്ടുണ്ടെങ്കിൽ എല്ലാവരും ക്ഷമ കാണിക്കണമെന്ന് ഓൾ ഇന്ത്യ സൂഫി സജ്ജദാനശിൻ കൗൺസിൽ ചെയർമാൻ പറഞ്ഞു.

നിയമം പാലിക്കുന്നതിനും തീവ്രവാദം തടയുന്നതിനും വേണ്ടിയാണ് ഈ നടപടി സ്വീകരിച്ചതെങ്കിൽ എല്ലാവരും ക്ഷമയോടെ പ്രവർത്തിക്കണമെന്നും സർക്കാരിന്റെയും അന്വേഷണ ഏജൻസികളുടെയും ഈ നടപടി സ്വാഗതം ചെയ്യപ്പെടേണ്ടതാണെന്നും ഓൾ ഇന്ത്യ സൂഫി സജ്ജദാനശിൻ കൗൺസിലും പറഞ്ഞു.

അജ്മീർ ദർഗയുടെ ആത്മീയ തലവൻ സൈനുൽ ആബേദിൻ അലി ഖാൻ ഈ നീക്കത്തെ സ്വാഗതം ചെയ്യുകയും തീവ്രവാദം തടയാൻ നിയമപ്രകാരം സ്വീകരിച്ച നടപടി എല്ലാവരും സ്വാഗതം ചെയ്യണമെന്നും പറഞ്ഞു.