ദിലീപേട്ടന്‍ സിനിമയില്‍ കോമഡിയാണെങ്കിലും വ്യക്തി ജീവിതത്തില്‍ സീരിയസ് ആയ ആളാണ്: നമിത പ്രമോദ്

single-img
9 October 2022

സിനിമാ മേഖലയ്ക്ക് പുറമെ നടൻ ദിലീപിന്റെ കുടുംബവുമായി അടുത്ത ബന്ധം പുലർത്തുന്ന നടിയാണ് നമിത പ്രമോദ് . ദിലീപിന്റെ മകള്‍ മീനാക്ഷിയുടെ ഏറ്റവും അടുത്ത കൂട്ടുകാരികൂടിയാണ് നമിത . ഇപ്പോൾ ഇതാ ദിലീപിനെ കുറിച്ച് ഒരു ഓൺലൈൻ വിനോദ സംസാരിച്ചിരിക്കുകയാണ് നമിത .

നമ്മൾ കാണുന്ന സിനിമകളില്‍ കോമഡിയാണെങ്കിലും യഥാര്‍ത്ഥ ജീവിതത്തില്‍ ദിലീപ് സീരിയസ് ആണ് എന്നാണ് നമിത പറയുന്നത്. സിനിമകളിൽ വര്‍ക്ക് ചെയ്യുന്ന സമയത്താണെങ്കിലും തന്റെയടുത്ത് പറഞ്ഞിട്ടുണ്ട് അങ്ങനെ ചെയ്താല്‍ നന്നാവും ഇങ്ങനെ ചെയ്താല്‍ നന്നാവും എന്നൊക്കെ. ദിലീപ് ഒരു ശാന്തനായ വ്യക്തിയാണ് എന്നാണ് നമിത അഭിപ്രായപ്പെടുന്നത്.

നേരത്തെ സൂപ്പർ ഹിറ്റുകളായ ‘സൗണ്ട് തോമ’, ‘ചന്ദ്രേട്ടന്‍ എവിടെയാ’, ‘കമ്മാര സംഭവം’ എന്നീ ചിത്രങ്ങളില്‍ നമിത ദിലീപിനൊപ്പം നായികയായി അഭിനയിച്ചിട്ടുണ്ട്. ജയസൂര്യ നായകനായ ‘ഈശോ’ ആണ് താരത്തിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.