മൈക്ക് ശരിയാക്കാന്‍ വന്ന യുവാവിനെ ശകാരിച്ച്‌ എം വി ഗോവിന്ദന്‍

single-img
6 March 2023

മൈക്ക് ശരിയാക്കാന്‍ വന്ന യുവാവിനെ ശകാരിച്ച്‌ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.

തൃശ്ശൂര്‍ മാളയില്‍ ജനകീയ പ്രതിരോധ ജാഥ എത്തിയപ്പോഴായിരുന്നു സംഭവം. ഏഷ്യാനെറ്റ് ന്യൂസ് കോഴിക്കോട് ഓഫീസിലെ പെലീസ് പരിശോധനയെപ്പറ്റി പറയുന്നതിനിടെയാണ് യുവാവ് മൈക്ക് ശരിയായി വയ്ക്കാനെത്തിയത്. മൈക്കിന്റെ അടുത്ത് നിന്ന് സംസാരിക്കാന്‍ യുവാവ് പറഞ്ഞത് എം വി ഗോവിന്ദന് ഇഷ്ടപ്പെട്ടില്ല. പിന്നാലെയാണ് ശകാരം. മൈക്ക് നേരെയായി എങ്ങനെ ഉപയോഗിക്കാമെന്ന് എം വി ഗോവിന്ദന്‍ പറയുകയും ചെയ്തു.

എം വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ യാത്ര നാളെ എറണാകുളം ജില്ലയില്‍ പ്രവേശിക്കും. നാളെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ തൃശൂര്‍ ജില്ലാ അതിര്‍ത്തിയായ പൊങ്ങത്ത് ജാഥയെ സ്വീകരിക്കും. തുടര്‍ന്ന് അങ്കമാലി, ആലുവ, പറവൂര്‍ എന്നിവിടങ്ങളില്‍ പര്യടനം നടത്തും. കഴിഞ്ഞ മാസം 20ന് കാസര്‍കോട് നിന്നാണ് ജനകീയ പ്രതിരോധ ജാഥ തുടങ്ങിയത്.