ട്വിറ്റർ ജീവനക്കാരുടെ ആരോഗ്യ പരിരക്ഷാ, ഹോം ഇന്റെർനെറ്റ് ആനുകൂല്യങ്ങൾ റദ്ദാക്കി മസ്ക്

single-img
25 November 2022

ഇലോൺ മസ്‌ക് സോഷ്യൽ മീഡിയയായ ട്വിറ്റർ ഏറ്റെടുത്തത് മുതൽ അദ്ദേഹത്തിന്റെ നീക്കങ്ങളെല്ലാം ഏറെ വിമർശിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ട്വിറ്ററിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കുള്ള ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചിരിക്കുകയാണ് മസ്ക്. ജീവനക്കാരുടെ ജോലിഭാരം ഉയർത്തിയ പിന്നാലെയാണ് ആനുകൂല്യങ്ങൾ എല്ലാം എടുത്തുകളഞ്ഞത്.

ഇതുവരെ കമ്പനി ജീവനക്കാർക്ക് നൽകിയിരുന്ന ആരോഗ്യ പരിരക്ഷാ ആനുകൂല്യങ്ങളും ഹോം ഇന്റെർനെറ്റ് ആനുകൂല്യങ്ങളുമടക്കം റദ്ദാക്കി . കമ്പനിയുടെ ഇപ്പോഴുള്ള സാമ്പത്തികസ്ഥിതി മെച്ചപ്പെടുമ്പോൾ മാറ്റങ്ങൾ വരുമെന്നാണ് വിവരം. ജീവനക്കാരോട് ഓരോ ആഴ്ചയിലേയും തൊഴിൽ വിവരങ്ങൾ ഇമെയിൽ മുഖാന്തരം അറിയിക്കണമെന്ന നിർദേശവും ട്വിറ്റർ നൽകിയിട്ടുണ്ട്.

എന്നാൽ ഈ തീരുമാനങ്ങൾക്ക് കാരണമെന്തെന്ന് മസ്ക് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ട്വിറ്റർ ഏറ്റെടുത്ത ശേഷം മസ്‌ക് ഇതുവരെ ഏകദേശം 60 ശതമാനത്തോളം ജീവനക്കാരെ പിരിച്ചുവിട്ടു. അടുത്തെങ്ങും ഇത്തരത്തിൽ ഇനി പിരിച്ചുവിടലുണ്ടാകില്ലെന്നാണ് ട്വിറ്റർ നിലവിൽഅറിയിച്ചിരിക്കുന്നത്.