സമുദ്രനിരപ്പ് ഉയരുന്നു; മുംബൈ മുതൽ ന്യൂയോർക്ക് വരെയുള്ള വൻ നഗരങ്ങൾ കടലിനടിയിലാകും: മുന്നറിയിപ്പുമായി യു എൻ

single-img
15 February 2023

സമുദ്രനിരപ്പ് ഉയരുന്നതിനാൽ മുംബൈ, ന്യൂയോർക്ക് തുടങ്ങിയ വൻ നഗരങ്ങൾ കടലിനടിയിൽ ആകുമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ചൊവ്വാഴ്ച മുന്നറിയിപ്പ് നൽകി. ലോകമെമ്പാടുമുള്ള ചെറിയ ദ്വീപുകളും മറ്റ് താഴ്ന്ന തീരപ്രദേശങ്ങളിലും താമസിക്കുന്ന ദശലക്ഷക്കണക്കിന് ജനങ്ങളും ഇതുകാരണം ദുരിതം അനുഭവിക്കുമെന്നും യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.

1900 മുതൽ ആഗോള ശരാശരി സമുദ്രനിരപ്പ് ഉയരുകയാണ്. കഴിഞ്ഞ 11,000 വർഷങ്ങളിലെ അപേക്ഷിച്ചു കഴിഞ്ഞ 3,000 വർഷമായി സമുദ്രത്തിലെ ചൂടിന്റെ അളവും കൂടി വരുകയാണ്. വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷന്റെ അഭിപ്രായത്തിൽ, ആഗോള താപനം 1.5 ഡിഗ്രിയിൽ പരിമിതപ്പെടുത്തിയാൽ പോലും സമുദ്രനിരപ്പ് ഉയരുമെന്ന് ഗുട്ടെറസ് പറഞ്ഞു.

കൂടുതൽ താപനില വർദ്ധിക്കുന്നതോടെ സമുദ്രനിരപ്പിൽ ഇരട്ടി വർദ്ധനവ് ഉണ്ടാകും. ഏത് സാഹചര്യത്തിലും, ബംഗ്ലാദേശ്, ചൈന, ഇന്ത്യ, നെതർലാൻഡ്‌സ് തുടങ്ങിയ രാജ്യങ്ങൾ അപകടത്തിലാണ്. കെയ്‌റോ, ലാഗോസ്, മാപുട്ടോ, ബാങ്കോക്ക്, ധാക്ക, ജക്കാർത്ത, മുംബൈ, ഷാങ്ഹായ്, കോപ്പൻഹേഗൻ, ലണ്ടൻ, ലോസ് ഏഞ്ചൽസ്, ന്യൂയോർക്ക്, ബ്യൂണസ് അയേഴ്‌സ്, സാന്റിയാഗോ എന്നിവയുൾപ്പെടെ എല്ലാ ഭൂഖണ്ഡങ്ങളിലെയും മെഗാ നഗരങ്ങൾ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും എന്നും അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.