ഗുജറാത്തിലെ സോമനാഥ ക്ഷേത്രം സന്ദർശിച്ച മുകേഷ് അംബാനി 1.51 കോടി സംഭാവന നൽകി

single-img
18 February 2023

ഇന്ന് മഹാശിവരാത്രി ദിനത്തിൽ റിലയൻസ് ചെയർമാൻ മുകേഷ് അംബാനി ഇന്ന് ഗുജറാത്തിലെ സോമനാഥ് മഹാദേവ ക്ഷേത്രം സന്ദർശിച്ചു. മകനും റിലയൻസ് ജിയോയുടെ ചെയർമാനുമായ ആകാശ് അംബാനിക്കൊപ്പം അദ്ദേഹം പ്രാർഥന നടത്തി. സന്ദർശനത്തിൽ സോമനാഥ് ക്ഷേത്ര ട്രസ്റ്റിന് അംബാനി 1.51 കോടി രൂപ സംഭാവന നൽകിയതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ മുകേഷ് അംബാനി ആന്ധ്രാപ്രദേശിലെ തിരുമലയിലെ വെങ്കിടേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തുകയും 1.5 കോടി രൂപ വഴിപാട് നൽകുകയും ചെയ്തിരുന്നു . മകൻ അനന്തിന്റെ പ്രതിശ്രുതവധു രാധിക മർച്ചന്റും റിലയൻസ് റീട്ടെയിൽ ലിമിറ്റഡ് ഡയറക്ടർ മനോജ് മോദിയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.