അഴിമതിക്കാരില്‍ ഏറ്റവും കൂടുതല്‍ പേരെ വിജിലൻസ് കയ്യോടെ പിടിച്ചത് റവന്യുവകുപ്പില്‍


സര്‍ക്കാര്‍ വകുപ്പുകളിലെ അഴിമതിക്കാരില്‍ ഏറ്റവും കൂടുതല്‍ പേരെ വിജിലൻസ് കയ്യോടെ പിടിച്ചത് റവന്യുവകുപ്പില്‍ നിന്നാണെന്ന് കണക്കുകള്‍.
2022 ല്‍ 14 ഉദ്യോഗസ്ഥര്‍ വിജിലൻസിന്റെ വലയില്‍ കുടുങ്ങിയപ്പോള്‍ ഈ വര്‍ഷം ഇതുവരെ പിടിച്ചത് 9 പേരെയാണ് പിടിച്ചത്. വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് മുതല്‍ മണ്ണ് നീക്കം ചെയ്യുന്നതിന് വരെ ആയിരം മുതല്‍ പതിനായിരം രൂപവരെ വാങ്ങിയവരാണ് പിടിയിലായത്.ഇ-ഡിസ്ട്രിക്റ്റ് പോര്‍ട്ടല്‍, ഇ-സാക്ഷരത അടക്കം വൻ നടപടികളാണ് അഴിമതി തുടച്ചുനീക്കാൻ റവന്യുവകുപ്പ് പ്രഖ്യാപിച്ചത്. പക്ഷെ എന്നിട്ടും കൈക്കൂലി കൊടുക്കാതെ റവന്യുവകുപ്പില്‍ ഒന്നും നടക്കില്ലെന്നാണ് സ്ഥിതി. ഈ വര്‍ഷം ഇതുവരെ സേവനത്തിന് ‘കിമ്ബളം’ വാങ്ങിയ 26 പേരെ വിജിലൻസ് പൊക്കി. അതില്‍ 9 പേര്‍ റവന്യു ഉദ്യോഗസ്ഥരാണ്.തൃശൂര്‍ ജില്ലയിലെ വെങ്കിടങ് വില്ലേജ് ഓഫീസില ഫീല്‍ഡ് അസിസ്റ്റൻറ് അജികുമാര്‍ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റും സ്കെച്ചും നല്‍കുന്നതിന് ആയിരം രൂപ വാങ്ങുമ്ബോഴാണ് പിടിയിലായത്. വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കാൻ പതിനായിരം രൂപ പോക്കറ്റിലിടുമ്ബോഴാണ് ഇടുക്കി താലൂക്ക് തഹസില്‍ദാര്‍ ജയേഷ് ചെറിയാൻ അകത്താകുന്നത്. പട്ടയം നല്‍കുന്നതിന് പതിനായിരം രൂപ വാങ്ങുമ്ബോള്‍ പാലക്കാട് ലാൻഡ് ട്രിബ്യൂണല്‍ ഓഫീസിലെ രണ്ടുപേരാണ് ഒരുമിച്ച് പിടിക്കപ്പെട്ടത്. സ്ഥലത്തെ മണ്ണ് നീക്കം ചെയ്ത് ചുറ്റുമതില്‍ കെട്ടാൻ അനുമതി നല്‍കാൻ മലപ്പുറം എടരിക്കോട് വില്ലേജിലെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റൻറ് ചന്ദ്രൻ ആവശ്യപ്പെട്ട് ഇരുപത്തിഅയ്യായിരം. പണം വാങ്ങുമ്ബോള്‍ വിജിലൻസ് കയ്യോടെ പൊക്കി. വസ്തു അളക്കാനും ഭൂമി തരംമാറ്റാനും പോക്ക് വരവ് നടത്താനും ഉദ്യോഗസ്ഥര്‍ ആയിരം മുതല്‍ രണ്ടായിരം വരെ വാങ്ങുന്നു.
2022 ല്‍ കൈക്കൂലിക്കേസില്‍ 14 റവന്യു ഉദ്യോഗസ്ഥരാണ് പിടിയിലായത്. ഈ വര്‍ഷം അത് ഇതുവരെ ഒമ്ബതായി. സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതടക്കമുള്ള ഓരോ സേവനങ്ങള്‍ക്കും കൃത്യമായ പടിയുണ്ട് റവന്യുവകുപ്പില്‍. കിട്ടുന്നത് സംഘം ചേര്‍ന്ന് പങ്കിടുന്നതും പതിവാണ്. കയ്യോടെ പിടികൂടുമ്ബോള്‍ ഉടൻ സസ്പെൻഷനിലാകും. പക്ഷെ പരമാവധി ആറുമാസത്തിനുള്ളില്‍ കൈക്കൂലിക്കാര്‍ ഭരണ-സംഘടനാ സ്വാധീനം ഉപയോഗിച്ച് തിരിച്ചെത്തും. അഴിമതിക്കേസുകളുടെ തുടര്‍നടപടി തീരുമ്ബോള്‍ പ്രതികളായ ഉദ്യോഗസ്ഥര്‍ സ്ഥാനക്കയറ്റമെല്ലാം നേടി വിരമിച്ചിരിക്കും.