ചികിത്സയിൽ കഴിയുന്ന ഉമ്മൻ ചാണ്ടിയുടെ ആരോഗ്യ വിവരം ആരാഞ്ഞ് നടൻ മോഹൻലാൽ

single-img
6 April 2023

ബാംഗളൂരുവിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആരോഗ്യ വിവരം ആരാഞ്ഞ് നടൻ മോഹൻലാൽ. കഴിഞ്ഞ ദിവസം വീഡിയോ കോളിലൂടെയാണ് താരം ഉമ്മൻചാണ്ടിയുടെ ആരോഗ്യ വിവരം തിരക്കി എത്തിയത്. ഉമ്മൻ ചാണ്ടിയുമായി മോഹൻലാൽ വീഡിയോ കോൾ ചെയ്യുന്ന ചിത്രം മകൻ ചാണ്ടി ഉമ്മൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം വൈകുന്നേരം നാല് മണിയോടെയാണ് മോഹൻലാലിന്റെ വിളി എത്തിയത്. 10 മിനിറ്റോളം ഇരുവരും സൗഹൃദ സംഭാഷണം നടത്തി. ആരോഗ്യ സ്ഥിതിയെക്കുറിച്ചും ചികിത്സയെക്കുറിച്ചും ഒക്കെയാണ് മോഹൻലാൽ ചോദിച്ചത്.

തിരികെ മോഹൻലാലിന്റെ പുതിയ സിനിമാ വിശേഷങ്ങൾ ഉമ്മൻചാണ്ടിയും അന്വേഷിച്ചു. അതേസമയം, ഇമ്യൂണോ തെറാപ്പി ചികിത്സ തുടരുന്ന ഉമ്മൻചാണ്ടിയുടെ ആരോഗ്യം ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. അർബുദ രോഗബാധിതനാണ് ഉമ്മൻചാണ്ടി.

https://www.facebook.com/photo.php?fbid=10162425961597293&set=a.10151742341342293&type=3