വൈവിധ്യമാർന്ന വേഷങ്ങളും സ്വഭാവവും സിനിമാ പ്രേമികൾക്ക് അദ്ദേഹത്തെ പ്രിയങ്കരനാക്കി; ചിരഞ്ജീവിക്ക് പ്രശംസയുമായി മോദി

single-img
21 November 2022

ഇത്തവണത്തെ ഇന്ത്യന്‍ ഫിലിം പേഴ്‌സണാലിറ്റി ഓഫ് ദി ഇയര്‍ അവാര്‍ഡ് നേടിയ തെലുങ്ക് നടൻ ചിരഞ്ജീവിയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സിനിമകളിൽ അവതരിപ്പിച്ച വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെ നടൻ തലമുറകൾക്ക് പ്രിയങ്കരനായി മാറിയെന്ന് അദ്ദേഹം പറഞ്ഞു.

സോഷ്യൽ മീഡിയയായ ട്വിറ്ററിലൂടെയാണ് മോദിയുടെ പ്രതികരണം.’ചിരഞ്ജീവി ശ്രദ്ധേയനായ നടനാണ്. വൈവിധ്യമാർന്ന വേഷങ്ങളും അതിശയകരമായ സ്വഭാവവും തലമുറകളായുള്ള സിനിമാ പ്രേമികൾക്ക് അദ്ദേഹത്തെ പ്രിയങ്കരനാക്കി. ഇന്ത്യന്‍ ഫിലിം പേഴ്‌സണാലിറ്റി ഓഫ് ദി ഇയര്‍ അവാര്‍ഡ് ലഭിച്ചതിൽ അദ്ദേഹത്തിന് ആശംസകൾ’, നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.

ഇത്തവണത്തെ 53-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലാണ് നടൻ ചിരഞ്ജീവിയെ ‘ഇന്ത്യന്‍ ഫിലിം പേഴ്‌സണാലിറ്റി ഓഫ് ദി ഇയര്‍’ അവാര്‍ഡ് നല്‍കി ആദരിച്ചത്. ഐഎഫ്എഫ്‌ഐയുടെ ഉദ്ഘാടന ചടങ്ങില്‍ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂറാണ് ഈ വിവരം അറിയിച്ചത്.