അടയ്ക്ക മോഷണം ആരോപിച്ച് ആൾക്കൂട്ട മർദ്ദനം; 4 പേർ അറസ്റ്റിൽ

single-img
15 April 2023

തൃശൂർ ജില്ലയിലെ കിള്ളിമംഗലം ആൾക്കൂട്ട മർദ്ദനത്തിൽ 4 പേർ അറസ്റ്റിൽ. അടയ്ക്ക വ്യാപാരി അബ്ബാസ് , സഹോദരൻ ഇബ്രാഹിം , ബന്ധുവായ അൽത്താഫ് , അയൽവാസി കബീർ എന്നിവരാണ് അറസ്റ്റിലായത്.

മോഷണം ആരോപിച്ച് സന്തോഷ് എന്ന 32കാരനെ മർദ്ദിച്ച കുറ്റത്തിനാണ് അറസ്റ്റ് രേഖപ്പെടുത്തിയത് . ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് അറസ്റ്റ്. കേസിൽ ഇനിയും കൂടുതൽ പ്രതികളുണ്ടാവുമെന്ന് ചേലക്കര പൊലീസ് പറഞ്ഞു. അതേസമയം, മർദ്ദനത്തിൽ പരിക്കേറ്റ സന്തോഷ് ഇപ്പോൾ ഗുരുതരാവസ്ഥയിൽ തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.