‘മിസ്സ് ഷെട്ടി മിസ്റ്റര്‍ പൊളിഷെട്ടി’; അനുഷ്‌ക ഷെട്ടിയുടെ പുതിയ സിനിമയിലെ ആദ്യ ഗാനം പുറത്ത്

single-img
12 July 2023

തെന്നിന്ത്യൻ താരം അനുഷ്‌ക ഷെട്ടിയും നവീന്‍ പൊളിഷെട്ടിയും പ്രധാന വേഷങ്ങളിൽ എത്തുന്ന ‘മിസ്സ് ഷെട്ടി മിസ്റ്റര്‍ പൊളിഷെട്ടി’ എന്ന സിനിമയിലെ ആദ്യഗാനം പുറത്തിറങ്ങി. മഹേഷ് ബാബു പിയാണ് ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.രത്തനാണ് സംഗീതം.

‘ലേഡി ലക്ക്’ നിന്നാരംഭിക്കുന്ന ഗാനമാണ് ഇപ്പോള്‍ റിലീസായിരിക്കുന്നത്. തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലായി ചിത്രം റിലീസിനെത്തും. പൂർണ്ണമായും ഒരു ഫണ്‍ എന്റര്‍ടെയിനറാണ് ചിത്രം. യു വി ക്രിയേഷന്റെ ബാനറില്‍ വംശി പ്രമോദ് നിര്‍മിക്കുന്ന ചിത്രം ഓഗസ്റ്റ് നാലിന് തിയേറ്ററുകളില്‍ എത്തും.