രാഹുലിനെതിരേ പരാതി നൽകിയ യുവതിക്ക് പിന്തുണ പ്രഖ്യാപിച്ച് മന്ത്രിമാർ
27 November 2025

രാഹുൽ മാങ്കൂട്ടിൽ എംഎൽഎയ്ക്കെതിരേ പീഡനപരാതി നൽകിയ യുവതിക്ക് പിന്തുണ പ്രഖ്യാപിച്ച് മന്ത്രിമാരായ വീണാ ജോർജും വി. ശിവൻകുട്ടിയും രംഗത്തെത്തി. “പ്രിയ സഹോദരി, തളരരുത്. കേരളം നിനക്കൊപ്പം ഉണ്ട്,” എന്നായിരുന്നു ആരോഗ്യ മന്ത്രി വീണാ ജോർജ് ഫേസ്ബുക്കിൽ രേഖപ്പെടുത്തിയത്.
അതേസമയം, ആരോപണവുമായി ബന്ധപ്പെട്ട് രാഹുൽ മാങ്കൂട്ടിൽ മുൻപ് നടത്തിയ ‘Who cares’ എന്ന പ്രതികരണത്തിന് മറുപടിയായിട്ടാണ് മന്ത്രി വി. ശിവൻകുട്ടി “We care” എന്ന സന്ദേശം ഫേസ്ബുക്കിൽ പങ്കുവെച്ചത്.
തനിക്കെതിരായ ആരോപണങ്ങളെക്കുറിച്ച് രാഹുൽ മാങ്കൂട്ടിൽ നേരത്തെ പരിഹാസപരമായ രീതിയിൽ പ്രതികരിച്ചിരുന്നതായി വിമർശനങ്ങൾ നിലനിന്നിരുന്നു. “ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല, നിയമത്തിന് മുമ്പിൽ എല്ലാം തെളിയിക്കും. Who cares,” എന്നതടക്കമുള്ള അദ്ദേഹത്തിന്റെ പ്രസ്താവനകൾ വലിയ വിമർശനങ്ങൾക്കിടയാക്കിയിരുന്നു.


