‘ചതിച്ചാശാനേ’…..; അര്‍ജന്റീനയുടെ പരാജയത്തിൽ എംഎം മണിയെ ട്രോളി മന്ത്രി വി ശിവന്‍കുട്ടി

single-img
22 November 2022

ഖത്തര്‍ ലോക കപ്പില്‍ അര്‍ജന്റീന 2-1 ന് സൗദിയോട് പരാജയപ്പെട്ട മത്സരത്തിന് ശേഷം പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വലിയ ട്രോളുകളാണ് അര്‍ജന്റീനിയൻ ആരാധകർ നേരിടേണ്ടി വരുന്നത്. കേരളം രാഷ്ട്രീയത്തിലെ അറിയപ്പെടുന്ന അര്‍ജന്റീന ഫാനായ മുന്‍ മന്ത്രി എംഎം മണിയെ ട്രോളുകയാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.

‘ചതിച്ചാശാനേ’ എന്ന് ഒറ്റവരി ഫേസ്ബുക്ക് പോസ്റ്റില്‍ എംഎം മണിയെ ടാഗ് ചെയ്താണ് ശിവന്‍കുട്ടി കളിയാക്കിയത്. ഇന്ന് രാവിലെ മെസിക്ക് അശംസ നേര്‍ന്നും മന്ത്രി ശിവന്‍കുട്ടി പോസ്റ്റ് ചെയ്തിരുന്നു.

” ഞാൻ ഒരു ബ്രസീൽ ആരാധകൻ ആണെങ്കിലും മത്സരത്തിനിറങ്ങുന്ന മെസിക്ക് ആശംസകൾ നേരാൻ മടിയില്ല. ഇതാണ് “സ്പോർട്സ് പേഴ്സൺ ” സ്പിരിറ്റ്‌. ആരാധകരെ, ‘മത്സരം’ തെരുവിൽ തല്ലിയല്ല വേണ്ടത്, കളിക്കളത്തിൽ ആണ് വേണ്ടത് – മന്ത്രി രാവിലത്തെ പോസ്റ്റില്‍ എഴുതി.