വൈക്കം ‘കടപ്പുറത്തേക്ക്’ ജനങ്ങളെ ക്ഷണിച്ച് മന്ത്രി വി ശിവൻകുട്ടി; കായൽ മാത്രമുള്ള വൈക്കത്ത് കടൽ എവിടെയെന്ന് സോഷ്യൽ മീഡിയ

single-img
30 March 2023

സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷിക്കാൻ ‘വൈക്കം കടപ്പുറത്ത് ‘ സിപിഎം സംഘടിപ്പിക്കുന്ന ചടങ്ങിലേക്ക് ജനങ്ങളെ ക്ഷണിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും ഏപ്രിൽ 1 ന് പങ്കെടുക്കുന്ന പരിപാടിയിലേക്ക് വൈക്കം കടപ്പുറത്തേക്കാണ് മന്ത്രിയുടെ ക്ഷണം.

മന്ത്രി സോഷ്യൽ മീഡിയയായ ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിലാണ് ഈ അബദ്ധം സംഭവിച്ചിരിക്കുന്നത്. തൊട്ടുപിന്നാലെ തന്നെ കായൽ മാത്രമുള്ള വൈക്കത്ത് കടൽ എവിടെയെന്ന് മന്ത്രിയുടെ പോസ്റ്റിന് താഴെ നിരവധി പേർ ചോദിച്ചു.

ഏറ്റവും രസകരം എന്തെന്നാൽ, കടൽ ഇല്ലാത്ത ഞങ്ങൾ ഇടുക്കിക്കാർക്കും വയനാട്ടുകാർക്കും കടൽ അനുവദിച്ച് തരണമേയെന്ന് നിരവധി പേരാണ് മന്ത്രിയുടെ പോസ്റ്റിന് താഴെ കമന്റിട്ടത്. തനിക്ക് സംഭവിച്ച അബദ്ധം മനസിലായി തിരുത്താൻ ഉള്ള ശ്രമം പോലും നടത്താതെ വിദ്യാഭ്യാസ മന്ത്രി പോസ്റ്റ് ഡിലീറ്റ് ചെയ്ത് ചോദ്യങ്ങളിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു.