ഡിസംബര്‍ ഒന്ന് മുതല്‍ മില്‍മ പാല്‍ ലിറ്ററിന് 6 രൂപ ഉയരും

single-img
23 November 2022

കേരളത്തിൽ മില്‍മ പാലിന് വില വർദ്ധിക്കുന്നു. ഒരു ലിറ്റര്‍ പാലിന് ആറു രൂപ കൂട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി. നിരക്ക് ഡിസംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തിൽ വരുമെന്ന് മില്‍മ അറിയിച്ചു. പാല്‍ വില വര്‍ദ്ധിപ്പിക്കണമെന്ന മില്‍മയുടെ ആവശ്യം അംഗീകരിച്ചു കൊണ്ടാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്.

ശതമായ പാല്‍ ക്ഷാമത്തിനൊപ്പം കര്‍ഷകര്‍ക്കുണ്ടാവുന്ന കനത്ത നഷ്ടം കൂടി കണക്കിലെടുത്ത് ലിറ്ററിന് 8 രൂപ ആക്കി വില കൂട്ടണം എന്നായിരുന്നു മില്‍മ സർക്കാരിന് നൽകിയ ശുപാര്‍ശ.അതേസമയം, കര്‍ഷകന്‌ നൽകുന്ന ആനുകൂല്യത്തില്‍ ഒരു കുറവും വരുത്തിയിട്ടില്ലെന്ന് മില്‍മ ചെയര്‍മാന്‍ കെ എസ് മണി വ്യക്തമാക്കി.