ഐ ലീഗ് ഫുട്‌ബോളില്‍ ഒത്തുകളി; അഞ്ച് ക്ലബുകള്‍ക്കെതിരെ സിബിഐ അന്വേഷണം

single-img
20 November 2022

ഐ ലീഗ് ഫുട്‌ബോളില്‍ഉയർന്ന ഒത്തുകളി വിവാദത്തിൽ അഞ്ച് ക്ലബുകള്‍ക്കെതിരെ സിബിഐ അന്വേഷണം പ്രഖ്യാപിച്ചു. എന്നാൽ ഈ അഞ്ച് ടീമുകള്‍ ഏതൊക്കെയാണെന്ന് സിബിഐ ഇതുവരെയും പുറത്തുവിട്ടിട്ടില്ല. ടൂർണമെന്റിലെ ഏത് സീസണിലാണ് ഒത്തുകളി നടന്നതെന്ന വിവരും വ്യക്തമല്ല.

എഐഎഫ്എഫിന്റെ ടീമായ ഇന്ത്യന്‍ ആരോസ് അഞ്ച് ടീമുകളില്‍ ഒന്നാണെന്നാണ് സ്ത്രീകരിക്കാത്ത വിവരം. അതേസമയം, ഈ ടീം ഇത്തവണ ഐ ലീഗില്‍ കളിക്കുന്നില്ല. അന്താരാഷ്‌ട്ര ഒത്തുകളി ഏജന്റ് വിത്സണ്‍രാജ് പെരുമാള്‍ ക്ലബുകള്‍ക്ക് പണം നല്‍കിയെന്നാണ് പുറത്തുവരുന്ന വിവരം.

സിബിഐ അന്വേഷണവുമായി തങ്ങൾ സഹകരിക്കുമെന്ന് ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചു. 1995ല്‍ നടന്ന ഫിക്‌സിംഗിനെ തുടര്‍ന്ന് സിംഗപൂരില്‍ ജയില്‍ ശിക്ഷ കഴിഞ്ഞയാളാണ് വില്‍സണ്‍. സിംഗപൂരില്‍ സ്ഥിരതാമസമാക്കിയ വില്‍സണ് ഹംഗറി, ഫിന്‍ലന്‍ഡ് എന്നിവിടങ്ങളിലും കേസുകളുണ്ടായിരുന്നു. ടൂർണമെന്റിലെ ഒത്തുകളിക്ക് കൂട്ടുനിന്ന ടീമുകള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് ആള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ സെക്രട്ടറി ഷാജി പ്രഭാകരന്‍ വ്യക്തമാക്കി.