ഭക്ഷ്യ ക്ഷാമം രൂക്ഷമായതോടെ പാകിസ്ഥാനില്‍ വന്‍ പ്രതിഷേധം

single-img
15 April 2023

ഭക്ഷ്യ ക്ഷാമം രൂക്ഷമായതോടെ പാകിസ്ഥാനില്‍ വന്‍ പ്രതിഷേധം. ഭക്ഷ്യ വസ്തുക്കളുമായി വന്നിരുന്ന ട്രക്ക് ഒന്നടങ്കമാണ് പാകിസ്ഥാനികള്‍ കൊള്ളയടിച്ചത്.

ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്യുന്നതില്‍ ഉണ്ടായ അനാസ്ഥ ജനങ്ങളെ പ്രകോപിപ്പിച്ചതോടെയാണ് സംഘര്‍ഷത്തിന് തുടക്കമിട്ടത്. പാകിസ്ഥാനിലെ മെന്‍സെഹ്റയിലെ ഭക്ഷണ വിതരണ കേന്ദ്രത്തിലാണ് സംഘര്‍ഷം. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഭരണകൂടത്തിന്റെ അനാസ്ഥയില്‍ നിരവധി തവണ പാകിസ്ഥാനിലെ പൗരന്മാര്‍ തിരിച്ചടിച്ചിരുന്നു. കടുത്ത ഭക്ഷ്യ ക്ഷാമം നിലനില്‍ക്കുമ്ബോള്‍, ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്യുന്നതിലെ അഴിമതിയും വൈകിപ്പിക്കലുമാണ് പൊതുജനങ്ങളെ പ്രകോപിപ്പിച്ചത്. തുടര്‍ന്നാണ് ഭക്ഷ്യ വസ്തുക്കളുമായി വന്നിരുന്ന ട്രക്ക് കൊള്ളിയടിക്കപ്പെട്ടത്. ഭക്ഷണ പദാര്‍ത്ഥങ്ങള്‍ അടങ്ങിയ ചാക്കുകള്‍ പ്രതിഷേധക്കാര്‍ കടത്തിക്കൊണ്ടു പോവുകയായിരുന്നു. ഇത്തരത്തില്‍ നൂറിലധികം ചാക്കുകളാണ് കടത്തിയത്. ഈ തിരക്കില്‍ അകപ്പെട്ടാണ് ജനങ്ങള്‍ക്ക് പരിക്കേറ്റത്.