പാരീസ് ഒളിമ്പിക്സ്; ഇന്ത്യൻ സംഘത്തിന്റെ നേതൃസ്ഥാനം രാജിവെച്ച് മേരി കോം

single-img
12 April 2024

ഈ വർഷം നടക്കാനിരിക്കുന്ന പാരീസ് ഒളിമ്പിക്സിനുള്ള ഇന്ത്യൻ സംഘത്തിന്റെ നേതൃസ്ഥാനം ബോക്സിങ് ഇതിഹാസം മേരി കോം രാജിവെച്ചു.വ്യക്തപരമായ കാരണങ്ങളാലാണ് രാജിവെച്ചതെന്നാണ് സൂചന.നേതൃസ്ഥാനത്തുനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് മേരികോം തനിക്ക് കത്തെഴുതിയതായി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി.ഉഷ അറിയിക്കുകയായിരുന്നു.

നേതൃ സ്ഥാനത്തുനിന്നും മേരികോം സ്ഥാനമൊഴിഞ്ഞതിൽ സങ്കടമുണ്ടെന്നും എന്നാൽ അവരുടെ തീരുമാനത്തെ മാനിക്കുന്നതായും പി.ടി.ഉഷ പറഞ്ഞു. ഈ മാർച്ച് 21നാണ് മേരികോമിനെ ഷെഫ് ഡി മിഷൻ സ്ഥാനത്ത് നിയമിച്ചത്.ശിവ കേശവനെ ഡെപ്യൂട്ടി ആയും നിയമിച്ചു.ജൂലൈ മാസം 26നാണ് ഒളിമ്പിക്സ് ആരംഭിക്കുന്നത്.