അരവിന്ദ് കെജ്‌രിവാളിനെ കൊല്ലാൻ ഗൂഢാലോചന”: ബിജെപി നേതാവിനെ അറസ്റ്റ് ചെയ്യണമെന്ന് എഎപി

single-img
25 November 2022

അരവിന്ദ് കെജ്രിവാളിനെ കൊലപ്പെടുത്താൻ ബിജെപി ഗൂഢാലോചന നടത്തുന്നതെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആരോപിച്ചു. ഡൽഹി തദ്ദേശ തെരഞ്ഞെടുപ്പിലും ഗുജറാത്ത് തെരഞ്ഞെടുപ്പിലും ആം ആദ്മി പാർട്ടിയോട് തോൽക്കുമെന്ന് ഭയന്നാണ് അരവിന്ദ് കെജ്രിവാളിനെ കൊലപ്പെടുത്താൻ ബിജെപി ഗൂഢാലോചന നടത്തുന്നതെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു.

അരവിന്ദ് കെജ്‌രിവാളിനെ വധിക്കാനുള്ള ഗൂഢാലോചനയാണ് ഈ വെളിപ്പെടുത്തൽ. കെജ്‌രിവാളിനെ ആക്രമിക്കാൻ തിവാരി തന്റെ ഗുണ്ടകളോട് പരസ്യമായി ആവശ്യപ്പെടുകയാണ്. ഈ ഭീഷണിയുടെ പേരിൽ മനോജ് തിവാരിയെ അറസ്റ്റ് ചെയ്യണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു.- സിസോദിയ പറഞ്ഞു

അതേസമയം എഎപി നേതാവിന്റെ ആരോപണം തള്ളി മനോജ് തിവാരി രംഗത്ത് വന്നു. അരവിന്ദ് കെജ്‌രിവാളിന്റെ സുരക്ഷയെക്കുറിച്ച് എനിക്ക് ആശങ്കയുണ്ട്, കാരണം ജനങ്ങൾക്കും എഎപി പ്രവർത്തകർക്കും തുടർച്ചയായ അഴിമതി, മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിനുള്ള ടിക്കറ്റ് വിൽപന, ബലാത്സംഗം, ജയിൽ സംഭവം എന്നിവയിൽ രോഷമുണ്ട്. അവരുടെ എംഎൽഎമാരും മർദ്ദിക്കപ്പെട്ടു. ഡൽഹി മുഖ്യമന്ത്രിക്കു ഇത് സംഭവിക്കരുത് എന്ന് മാത്രമാണ് ഞാൻ ഉദ്ദേശിച്ചത്- തിവാരി ട്വീറ്റിൽ പറഞ്ഞു