എ ഐ ക്യാമറ വാഹനമിടിച്ച് തകര്‍ത്ത സംഭവത്തില്‍ ഒരാള്‍ പിടിയിൽ

single-img
10 June 2023

പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയില്‍ എ ഐ ക്യാമറ വാഹനമിടിച്ച് തകര്‍ത്ത സംഭവത്തില്‍ ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍. പുതുക്കോട് സ്വദേശിയായ മുഹമ്മദാണ് വടക്കഞ്ചേരി പൊലീസിന്റെ കസ്റ്റഡിയിലായത്. ഇയാളോടൊപ്പം രണ്ട് പേര്‍ കൂടി ഉണ്ടായിരുന്നതായാണ് വിവരം. ഇവർക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

വടക്കഞ്ചേരിയില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത് . ആയക്കാട് സ്ഥാപിച്ചിരുന്ന എ.ഐ ക്യാമറയുടെ പോസ്റ്റ് വാഹനം ഇടിച്ച് തകര്‍ക്കുകയായിരുന്നു. ക്യാമറയും പോസ്റ്റും സമീപത്തെ തെങ്ങിന്‍തോപ്പിലാണ് കണ്ടെത്തിയത്. തകര്‍ന്നു വീണ പോസ്റ്റ് വാഹനത്തില്‍ കുരുങ്ങി തെങ്ങിന്‍ തോപ്പിലെത്തുകയായിരുന്നു.