മമ്മൂട്ടിയുടെ ‘കസബ’ തമിഴ് വെർഷൻ റിലീസിന് ഒരുങ്ങുന്നു

single-img
16 March 2023

തിരക്കഥാകൃത്തും നടനുമായ രൺജി പണിക്കരുടെ മകൻ നിധിൻ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമാണ് കസബ. മലയാളത്തിൽ ബോക്സ് ഓഫീസിൽ വേണ്ടത്ര പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചില്ലെങ്കിലും മമ്മൂട്ടി അവതരിപ്പിച്ച രാജൻ സക്കറിയ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.

ആ സമയം നിരവധി വിമർശനങ്ങളും വിവാദങ്ങളും സിനിമയ്ക്ക് എതിരെ ഉണ്ടായിരുന്നു. ഇപ്പോഴിതാ റിലീസ് ചെയ്ത് വർഷങ്ങൾക്ക് ഇപ്പുറം കസബയുടെ തമിഴ് വെർഷൻ റിലീസ് ചെയ്യുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്.

‘സർക്കിൾ’ എന്നാണ് തമിഴ് സിനിമയുടെ പേര്. ഈ മാസം 24ന് ചിത്രം തിയറ്ററുകളിൽ എത്തുമെന്ന് ഫ്രൈഡെ മാറ്റിനി ട്വീറ്റ് ചെയ്യുന്നു. ഈ വേർഷൻ തമിഴ്നാട്ടിൽ മാത്രമായിരിക്കും റിലീസ് എന്നാണ് വിവരം