ആപ്പിള്‍ ഐഫോണ്‍ 14 പ്രൊ മാക്സ് സ്വന്തമാക്കി മമ്മൂട്ടി

single-img
17 September 2022

ടെക്നോളജിയോടുള്ള മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഇഷ്ടം എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഫോണുകള്‍, ക്യാമറകള്‍, കാറുകള്‍ എന്നിവയെല്ലാം മമ്മൂട്ടിയുടെ ഇഷ്ടങ്ങളില്‍ പെടും.

ഇവയെ കുറിച്ചെല്ലാം നിരന്തരം പഠിക്കുകയും വിപണിയിലെത്തുന്ന പുതിയ മോഡലുകള്‍ നിരീക്ഷിക്കുകയും ഇഷ്ടപ്പെട്ടവ സ്വന്തമാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന താരമാണ് മമ്മൂട്ടി.

ഇപ്പോഴിതാ, ഐഫോണിന്റെ ഏറ്റവും പുതിയ മോഡലായ ആപ്പിള്‍ ഐഫോണ്‍ 14 പ്രൊ മാക്സ് സ്വന്തമാക്കിയിരിക്കുകയാണ് താരം. ഇതിന്റെ ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. രണ്ടു വര്‍ഷം മുന്‍പ് ആപ്പിള്‍ ഐഫോണ്‍ 12 പ്രോ മാക്സ് വിപണിയിലെത്തിയപ്പോഴും ആദ്യം സ്വന്തമാക്കിയത് മമ്മൂട്ടിയായിരുന്നു.

ഇന്നലെയാണ് ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോണുകളായ ഐഫോണ്‍ 14, ഐഫോണ്‍ 14 പ്രോ ഫോണുകള്‍ ഇന്ത്യന്‍ വിപണിയിലെത്തിയത്. ഓണ്‍ലൈന്‍ സ്‌റ്റോറുകളിലും അംഗീകൃത ഓഫ് ലൈന്‍ സ്റ്റോറുകളിലും ഇവ വില്‍പ്പനയ്ക്ക് സജ്ജമാണിപ്പോള്‍. ഐഫോണ്‍ 14, 128 ജിബി പതിപ്പിന് 79900 രൂപയും ഐഫോണ്‍ 14 പ്രോ ഫോണിന് 129900 രൂപയും ഐഫോണ്‍ 14 പ്രോ മാക്‌സിന് 139900 രൂപയുമാണ് വില തുടങ്ങുന്നത്.

റോഷാക് ആണ് ഇനി റിലീസിനൊരുങ്ങുന്ന മമ്മൂട്ടി ചിത്രം. ചിത്രത്തിന്റെ പോസ്റ്ററുകള്‍ ഇതിനകം തന്നെ ശ്രദ്ധ നേടി കഴിഞ്ഞു. വൈറ്റ് റൂം ടോര്‍ച്ചര്‍ ചര്‍ച്ച ചെയ്യുന്ന വിഷയമാണോ റോഷാക് എന്നാണ് പോസ്റ്റര്‍ കണ്ട ആരാധകരുടെ ചോദ്യം. കുറ്റവാളികള്‍ക്ക് മാനസികമായി നല്‍കുന്ന ഒരു മൂന്നമുറയെന്നാണ് വൈറ്റ് റൂം ടോര്‍ച്ചര്‍ എന്നു പറയുന്നത്. മമ്മൂട്ടിയുടെ തന്നെ പ്രൊഡക്ഷന്‍ സ്ഥാപനമായ മമ്മൂട്ടി കമ്ബനിയുടെ രണ്ടാമത്തെ ചിത്രമാണ് റോഷാക്ക്. കെട്ട്യോളാണെന്റെ മാലാഖ ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ നിസാം ബഷീറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷറഫുദീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ഹള്‍. തിരക്കഥ സമീര്‍ അബ്ദുള്‍, ക്യാമറ നിമിഷ് രവി, എഡിറ്റിംഗ് കിരണ്‍ ദാസ്, സംഗീതം മിഥുന്‍ മുകുന്ദന്‍ എന്നിവര്‍ നിര്‍വ്വഹിക്കുന്നു. സെപ്റ്റംബര്‍ 29ന് ചിത്രം തിയറ്ററുകളില്‍ എത്തുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.