14 വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും പൃഥ്വിരാജും ഒരുമിക്കുന്നു

single-img
17 April 2024

മമ്മൂട്ടിയും പൃഥ്വിരാജും ഒരു സിനിമയ്ക്കായി വീണ്ടും ഒന്നിക്കുന്നു എന്ന് റിപ്പോർട്ട്. ആന്റോ ജോസഫ് നിർമ്മിക്കുന്ന ഈ സിനിമയുടെ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നുമാണ് സൂചന. ത്രില്ലർ മൂവിൽ കഥ പറയുന്ന സിനിമ പുതുമുഖ സംവിധായകനായിരിക്കും ഒരുക്കുക.

നേരത്തെ 2010ൽ പുറത്തിറങ്ങിയ വൈശാഖ് സംവിധാനം ചെയ്ത പോക്കിരിരാജയിലാണ് ഇരുവരും അവസാനമായി ഒന്നിച്ച് അഭിനയിച്ചത്. അതിനുശേഷം 2014ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം മുന്നറിയിപ്പിൽ പൃഥ്വി കാമിയോ വേഷത്തിലെത്തിയിരുന്നുവെങ്കിലും കോമ്പിനേഷൻ സീനുകൾ ഇല്ലായിരുന്നു.

അതേസമയം മമ്മൂട്ടിയുടെ സൂപ്പർഹിറ്റ് ചിത്രം ദി ഗ്രേറ്റ് ഫാദറിന്റെ സഹനിർമ്മാതാവുമായിരുന്നു പൃഥ്വിരാജ്. നിലവിൽ ടർബോയാണ് മമ്മൂട്ടിയുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം.