മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയും വീണ്ടും ഒന്നിക്കുന്നു

single-img
30 May 2024

നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമയ്ക്ക് ശേഷം മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയും വീണ്ടും ഒന്നിക്കുന്നു എന്ന് റിപ്പോര്‍ട്ട്. ഇത്തവണ വ്യത്യസ്തമായി ഒരു എന്റര്‍ടെയ്‌നര്‍ ചിത്രത്തിനു വേണ്ടിയാണ് ഇരുവരും ഒന്നിക്കുന്നത് എന്നാണ് പുറത്തു വരുന്ന വിവരം.

മമ്മൂട്ടിയുടെ സ്വന്തം നിർമ്മാണകമ്പനിയായിരിക്കും ഈ ചിത്രം നിര്‍മിക്കുകയെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ വളരെ ചെറിയ ബജറ്റില്‍ ഒരുക്കിയ നന്‍പകല്‍ നേരത്ത് മയക്കം മമ്മൂട്ടിക്കമ്പനിയുടെ ആദ്യ പ്രൊജക്‌ട് ആയിരുന്നു. തിയറ്ററുകളിലും വൻ വിജയമായിരുന്നു.

ചിത്രത്തിലെ അഭിനയത്തിനു മമ്മൂട്ടിക്ക് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും ലഭിച്ചിരുന്നു. മോഹന്‍ലാലിനെ നായകനാക്കി തയ്യാറാക്കിയ മലൈക്കോട്ടൈ വാലിബനാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ അവസാന ചിത്രം.