പുരുഷ ഡോക്ടർമാർ സ്ത്രീകളെ ചികിത്സിക്കരുത്; ഉറപ്പ് വരുത്താൻ പരിശോധന നടത്തുമെന്ന് താലിബാൻ

single-img
11 January 2023

അഫ്ഗാനിസ്താനിൽ പുരുഷ ഡോക്ടർമാരോട് സ്ത്രീകളെ ചികിത്സിക്കരുതെന്ന് താലിബാൻ സർക്കാർ ഉത്തരവ്. ഈ നിർദ്ദേശം കൃത്യമായി നടപ്പാകുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ എല്ലാ ആശുപത്രികളിലും പരിശോധന നടത്തുമെന്നും വാർത്താ ഏജൻസിയായ WION റിപ്പോർട്ട് ചെയ്യുന്നു.

അഫ്ഗാൻ പബ്ലിക് അഫയേഴ്‌സ് ആൻഡ് ഹിയറിംഗ് ഓഫ് താലിബാൻ കംപ്ലയിന്റ്‌സ് ഡയറക്‌ടറേറ്റിന്റേതാണ് ഉത്തരവ്. ഇത് പ്രകാരം പുരുഷ ഡോക്ടർമാരെ സന്ദർശിക്കാൻ സ്ത്രീകളെ അനുവദിക്കില്ല. നിലവിൽ രാജ്യത്ത് സ്ത്രീകൾക്ക് പഠിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ടതോടെ വനിതാ ഡോക്‌ടർമാർ രൂപപ്പെടാത്ത സാഹചര്യമാണ് നിലനിൽക്കുന്നത് . ഈ കാരണത്താൽ അസുഖം ബാധിച്ച സ്ത്രീകൾ മരണഭീഷണിയിലാണെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.