മലയാളം സർവകലാശാല വിസി നിയമനം; ഗവർണറെ മറികടന്ന് സംസ്ഥാന സർക്കാർ

single-img
11 February 2023

മലയാളം സർവകലാശാലയിൽ പുതിയ വൈസ് ചാൻസിലർ നിയമനത്തിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ച് സർക്കാർ. ഇപ്പോഴുള്ള സർവകലാശാല നിയമങ്ങൾ അനുസരിച്ചു സെർച്ച് കമ്മിറ്റി രൂപീകരിക്കാനുള്ള അവകാശം ചാൻസിലറായ ഗവർണർക്കാണ്. പക്ഷെ ഇപ്പോൾ , ആ ചട്ടങ്ങൾ കാറ്റിൽ പരാതിയുള്ള അസാധാരണമായ നടപടിയിലേക്കാണ് കേരള സർക്കാർ നീങ്ങിയത്.

അതേസമയം, ഇതേ വിഷയത്തിൽ സെർച്ച് കമ്മിറ്റി രൂപീകരിക്കുന്നതിന് സർക്കാരിന്റെ പ്രതിനിധിയെ നിർദേശിക്കാൻ ആവശ്യപ്പെട്ട് ഗവർണർ നേരത്തെ തന്നെ സർക്കാരിന് കത്ത് നൽകിയിരുന്നു. ഗവർണർ നൽകിയ ഈ കത്ത് സർക്കാർ തള്ളിയിരുന്നു.

യു.ജി.സി. ചെയർമാന്റെ പ്രതിനിധി, ചാൻസലറുടെ പ്രതിനിധി, ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാന്റെ പ്രതിനിധി, സർവകലാശാലാ സിൻഡിക്കേറ്റിന്റെ പ്രതിനിധി, സർക്കാർ പ്രതിനിധി എന്നിങ്ങനെ 5 പേരെ ഉൾപ്പെടുത്തി സെർച്ച്-കം-സെലക്ഷൻ കമ്മിറ്റി രൂപീകരിയ്ക്കാൻ സർക്കാർ തീരുമാനമെടുത്തിട്ടുണ്ട്.