ആഗോളതലത്തില്‍ 50 കോടി ക്ലബ്ബിൽ ഇടം നേടി ലോകേഷിന്റെ ഡിസി

single-img
12 August 2026

സംവിധായകന്‍ എന്ന നിലയില്‍ പ്രേക്ഷകരെ ത്രില്ലടിപ്പിച്ച നിരവധി മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള സംവിധായകനാണ് ലോകേഷ് കനകരാജ്. ഇപ്പോഴിതാ നായകനായി അരങ്ങേറുന്ന ചിത്രത്തിലൂടെയും പ്രേക്ഷകരെ പിടിച്ചിരുത്തുകയാണ് ലോകേഷ് കനകരാജ്.

ലോകേഷിനെ നായകനാക്കി അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത ‘ഡിസി’ക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. രണ്ട് മണിക്കൂറും 23 മിനിറ്റുമാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം.

ഇപ്പോഴിതാ ഡിസി ആഗോളതലത്തില്‍ 50 കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുകയാണ് ചിത്രം. ഇതുവരെ ഡിസി ആഗോളതലത്തില്‍ 51.71 കോടി രൂപയാണ് നേടിയിരിക്കുന്നത്. മികച്ച അഭിപ്രായം കണക്കിലെടുത്ത് സിനിമയ്ക്ക് കേരളത്തിലും സ്ക്രീൻ കൗണ്ട് കൂട്ടാൻ സാധ്യതയുണ്ട്. വാരാന്ത്യത്തിൽ സിനിമയ്ക്ക് മികച്ച കളക്ഷൻ നേടാൻ കഴിയുമെന്നാണ് റിപ്പോർട്ടുകൾ.