ലോക്സഭാ തിരഞ്ഞെടുപ്പ്: കനത്ത തോൽവി ചർച്ച ചെയ്യാൻ സിപിഎം സംസ്ഥാനനേതൃ യോഗം ഇന്ന്

single-img
5 June 2024

ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തോൽവി ചർച്ച ചെയ്യാൻ സിപിഎം സംസ്ഥാനനേതൃത്വം ഇന്ന് യോഗം ചേരും. അഞ്ച് ദിവസം നീളുന്ന യോഗം വിളിച്ച് പരാജയ കാരണങ്ങൾ വിശദമായി പരിശോധിക്കാനാണ് സിപിഐഎം നേതൃത്വത്തിൻെറ തീരുമാനം.

തോൽവി ​ഗൗരവമായി പരിശോധിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇന്ന് തുടങ്ങുന്ന ദേശിയ നേതൃയോഗം കഴിഞ്ഞാൽ ജൂൺ പത്തിന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവും തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ ചേരുന്നുണ്ട്.

2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ നിന്ന് ഒരടി പോലും മുന്നോട്ട് പോകാനായില്ല എന്നതാണ് ഇത്തവണ സംഭവിച്ച തോൽവി സിപിഎമ്മിന് നൽകിയിരിക്കുന്ന തിരിച്ചടി. ഇതോടൊപ്പം കേരളത്തിൽ നിന്ന് ലോക്സഭയിലേക്ക് ബിജെപി അക്കൗണ്ട് തുറന്നതും വലിയ ആഘാതമായി.