കുവൈറ്റ് ദുരന്തം; ലോക കേരളസഭ മാറ്റിവെക്കണമെന്ന് സര്‍ക്കാരിനോട് രമേശ് ചെന്നിത്തല

single-img
12 June 2024

കുവൈറ്റിൽ ഉണ്ടായ തീപിടിത്ത ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ലോക കേരളസഭ മാറ്റിവെക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ട് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മരണപ്പെട്ടവരിൽ കൂടുതലും മലയാളികളാണ്. അവരോടുള്ള ആദരസൂചകമായി ലോക കേരളസഭ മാറ്റിവെക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അതേസമയം , കുവൈറ്റിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് വിവരം. ഷോര്‍ട്ട് സര്‍ക്യൂട്ടില്‍ നിന്ന് പടര്‍ന്ന തീ ഗ്യാസ് സിലിണ്ടറില്‍ പടരുകയും പൊട്ടിതെറിക്കുകയുമായിരുന്നു. ജോലി കഴിഞ്ഞെത്തിയ തൊഴിലാളികള്‍ ഉറങ്ങുന്ന സമയത്താണ് ദാരുണമായ സംഭവം ഉണ്ടായത്.

ഇതുവരെ 49 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. അതില്‍ 21 പേര്‍ ഇന്ത്യക്കാരാണ്. 11 പേര്‍ മലയാളികളാണെന്ന പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 21 പേരുടെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സംഭവത്തില്‍ ശക്തമായ അന്വേഷണം നടക്കുകയാണ്. തീ ആളിപ്പടര്‍ന്നപ്പോള്‍ പടര്‍ന്ന വിഷപ്പുക ശ്വസിച്ചാണ് ചിലര്‍ മരിച്ചിരിക്കുന്നത്. പൊള്ളലേറ്റവരില്‍ പലരും രക്ഷപ്പെടുന്നതിനായി കെട്ടിടത്തില്‍ നിന്ന് ചാടിയിരുന്നു, ഇവര്‍ക്ക് ഗുരുതരമായ പരിക്കാണ് ഏറ്റിരിക്കുന്നത്.