ഐപിഎൽ കിരീടം ചൂടി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

single-img
26 May 2024

ഐപിഎല്ലിലെ 17-ാം പതിപ്പിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ചാമ്പ്യന്മാർ. ഇന്ന് നടന്ന ഫൈനലിൽ കൊൽക്കത്ത എട്ട് വിക്കറ്റിന് സൺറൈസേഴ്സ് ഹൈദരാബാദിനെ പരാജയപ്പെടുത്തിയാണ് കിരീടനേട്ടം . ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് വെറും 113 റൺസിൽ തകർന്നുവീണു. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഫൈനൽ സ്കോറാണിത്.

24 റൺസെടുത്ത ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ആണ് ടോപ് സ്കോറർ. എയ്ഡാൻ മാക്രം 20 റൺസെടുത്ത് പുറത്തായി. കൊൽക്കത്തയ്ക്ക് വേണ്ടി ആന്ദ്ര റസ്സൽ മൂന്ന് വിക്കറ്റെടുത്തപ്പോൾ മിച്ചൽ സ്റ്റാർക്കും ഹർഷിത് റാണയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

രണ്ടാമത് ബാറ്റിംഗിൽ കൊൽക്കത്ത അനായാസം ലക്ഷ്യത്തിലെത്തി. ലക്ഷ്യം മറികടക്കാൻ കൊൽക്കത്തയ്ക്ക് വെറും 10.3 ഓവറും രണ്ട് വിക്കറ്റും മതിയായിരുന്നു. ആറ് റൺസെടുത്ത സുനിൽ നരേന്റെയും 39 റൺസെടുത്ത റഹ്മനുള്ള ​ഗുർബസിന്റെയും വിക്കറ്റാണ് കൊൽക്കത്തയ്ക്ക് നഷ്ടമായത്.​

ടൂർന്മെന്റിന്റെ ചരിത്രത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മൂന്നാം കിരീടമാണിത്. നേരത്തെ 2012ലും 2014ലും കൊൽക്കത്ത കിരീടം നേടി. വെങ്കിടേഷ് അയ്യർ 52 റൺസോടെയും ശ്രേയസ് അയ്യർ രണ്ട് റൺസോടെയും പുറത്താകാതെ നിന്നു.