കെ കെ ശൈലജ മട്ടന്നൂർ എംഎൽഎയായി തുടരും: കെകെ രമ

single-img
25 March 2024

കെ കെ ശൈലജ മട്ടന്നൂർ എംഎൽഎയായി തുടരുമെന്നും ഡൽഹിയിലേക്ക് നാടുകടത്താനുള്ള സിപിഎം ശ്രമം നടക്കില്ലെന്നും ആർ എംപിയുടെ കെ കെ രമ എംഎൽഎ. വടകരയിൽ നടക്കുന്നത് അക്രമരാഷ്ട്രീയത്തിനെതിരായ വിധിയെഴുത്താവുമെന്നും ഷാഫി പറമ്പിൽ വൻഭൂരിപക്ഷത്തിന് വിജയിക്കുമെന്നും രമ പറഞ്ഞു.

മണ്ഡലത്തിലെ പേരാമ്പ്ര നിയോജകമണ്ഡലം യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു കെ കെ രമ . യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ ആർകെ മുനീർ അധ്യക്ഷനായ പരിപാടിയിൽ മുസ്‌ലിം ലീഗ് ജില്ലാപ്രസിഡന്റ് എംഎ റസാഖ് മുഖ്യപ്രഭാഷണം നടത്തി.