കേരളത്തിന്റെ സ്വന്തം മദ്യം ‘മലബാര്‍ ബ്രാന്‍ഡി’ ഓണത്തിന് വിപണിയിലെത്തും

single-img
26 November 2022

വിദേശമദ്യ കമ്പനികളുടെ ആധിപത്യം ഇല്ലാതാക്കാൻ ‘ജവാന്‍’ മദ്യത്തിന് പുറമെ കേരള സര്‍ക്കാര്‍ പുതിയ ബ്രാന്റുകള്‍ വിപണിയിൽ എത്തിക്കാൻ തയാറെടുക്കുന്നു. ഇതിന്റെ ആദ്യ ഘട്ടമായി ‘മലബാര്‍ ബ്രാണ്ടി’ എന്ന ബ്രാൻഡ് ഈ ഓണത്തിന് വിപണിയിലെത്തും.

ഇതിനായുള്ള ബോര്‍ഡിന്റെ അനുമതിയും ടെന്‍ഡര്‍ നടപടികളും പൂര്‍ത്തിയാക്കിക്കഴിഞ്ഞു. കേരള പൊലിസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിനാണ് മദ്യത്തിന്റെ നിര്‍മ്മാണ ചുമതല. സര്‍ക്കാര്‍ പൊതു മേഖലയില്‍ മദ്യ ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പാലക്കാട്ട് ചിറ്റൂരിലുള്ള മലബാര്‍ ഡിസ്റ്റലറീസില്‍ മദ്യ ഉല്‍പാദനം ആരംഭിക്കുന്നത്.

ഇവിടെ നേരത്തെ പൂട്ടിപ്പോയ ചിറ്റൂര്‍ ഷുഗര്‍ മില്ലാണ് ഡിസ്റ്റലറിയാക്കുന്നത്. നിലവിൽ ജവാൻ മാത്രമാണ് കുറഞ്ഞ വിലയിൽ കേരളത്തിൽ ലഭിക്കുന്നത്. അതുകൊണ്ടുതന്നെ കൂടുതൽ വിലക്കുറവുള്ള മദ്യം എത്തിക്കുക കൂടിയാണ് സർക്കാർ ഉദ്ദേശിക്കുന്നത്.