കെജ്രിവാള്‍ അരാജകത്വത്തിന്റെ പ്രതീകമാണ്; കെജ്രിവാള്‍ സര്‍ക്കാരിന്റെ അഴിമതി മറച്ചു കാട്ടാനാണ് പുതിയ പ്രചാരണം; അനുരാഗ് താക്കൂര്‍

single-img
29 October 2022

ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍. ഡല്‍ഹിയിലെ മുസ്ലിം പുരോഹിതര്‍ക്ക് പ്രതിവര്‍ഷം 18000 രൂപ നല്‍കുന്നു.

ഇതേ തുക മറ്റു മതവിഭാഗങ്ങളിലെ പുരോഹിതര്‍ക്ക് നല്‍കാന്‍ ആം ആദ്മി സര്‍ക്കാരിന് കഴിയുമോയെന്ന് അദ്ദേഹം ചോദിച്ചു. ക്ഷേത്രങ്ങളിലെയും ഗുരുദ്വാരകളിലെയും പുരോഹിതര്‍ക്ക് ഇതേ സര്‍ക്കാര്‍ പ്രതിഫലം നല്‍കാത്തത് എന്തുകൊണ്ടാണ്?. രാമക്ഷേത്രത്തെ എതിര്‍ത്തവരും ഹിന്ദു ദൈവങ്ങളെ അപമാനിച്ചവരും ആണ് ആം ആദ്മി പ്രവര്‍ത്തകരെന്ന് അനുരാഗ് താക്കൂര്‍ ആരോപിച്ചു. കെജ്രിവാള്‍ അരാജകത്വത്തിന്റെ പ്രതീകമാണ്. കെജ്രിവാള്‍ സര്‍ക്കാരിന്റെ അഴിമതി മറച്ചു കാട്ടാനാണ് പുതിയ പ്രചാരണമെന്നും അദ്ദേഹം പറഞ്ഞു.

മഹാത്മാഗാന്ധിയുടെ ചിത്രത്തിനൊപ്പം ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങളും ചേര്‍ക്കുന്നത് ഇന്ത്യയ്ക്ക് അഭിവൃദ്ധി കൊണ്ടുവരും കെജ്‌രിവാള്‍ പറഞ്ഞിരുന്നു . ഇക്കാര്യം പ്രധാനമന്ത്രിയോടും കേന്ദ്രസര്‍ക്കാരിനോടും ആവശ്യപ്പെടുമെന്നും കെജ്‌രിവാള്‍ പറഞ്ഞിരുന്നു. കറന്‍സി നോട്ടുകളില്‍ ദൈവങ്ങളുടെ ചിത്രം പതിക്കണമെന്ന് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ആവശ്യപ്പെട്ടതിനെതിരെ സമാജ് വാദി പാര്‍ട്ടി നേതാവ് സ്വാമി പ്രസാദ് മൗര്യ രംഗത്തുവന്നിരുന്നു. കേജ്രിവാള്‍ സംസാരിക്കുന്നത് ആര്‍.എസ്.എസിന് വേണ്ടിയാണെന്നും ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും ഭാഷയാണ് കെജ്രിവാള്‍ ഉപയോഗിക്കുന്നതെന്നും സ്വാമി പ്രസാദ് മൗര്യ വിമര്‍ശിച്ചിരുന്നു. വോട്ടിന് വേണ്ടിയുള്ള അത്യാര്‍ത്തിയില്‍ കെജ്രിവാള്‍ എന്തും ചെയ്യുമെന്ന മാനസികാവസ്ഥയിലാണെന്നും മൗര്യ വ്യക്തമാക്കിയിരുന്നു.