‘ദളപതി 67’ൽ വിജയ്‌ക്കൊപ്പം നായികയായി കീർത്തി സുരേഷും

single-img
30 August 2022

തമിഴ് സൂപ്പർ താരം വിജയ്‌യും ലോകേഷ് കനകരാജും വീണ്ടും ഒന്നിക്കുന്ന ചിത്രം ‘ദളപതി 67’ൽ കീർത്തി സുരേഷും എത്തുന്നു . സാമന്തയും തൃഷയും നായികാ കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്ന് റിപ്പോർട്ട് നിലനിൽക്കെ കീർത്തിയും സിനിമയുടെ ഭാഗമാകുമെന്ന് റിപ്പോർട്ട്.

ഇത് സംഭവിച്ചാൽ വിജയ്‌ക്കൊപ്പമുള്ള കീർത്തിയുടെ മൂന്നാമത്തെ സിനിമയായിരിക്കും ദളപതി 67. ‘ഭൈരവ’, ‘സർക്കാർ’ എന്നീ സിനിമകളിലാണ് ഇരുവരും ഒരുമിച്ചെത്തിയത്.റിപ്പോർട്ട് പ്രകാരം വിജയ്‌യുടെ ഭാര്യയുടെ കഥാപാത്രത്തെയാവും തൃഷ അവതരിപ്പിക്കുക.

ദീർഘമായ 14 വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കാനൊരുങ്ങുന്നത്. 2008 ൽ പുറത്തിറങ്ങിയ ‘കുരുവി’യാണ് ഇരുവരും ഒന്നിച്ച അവസാന സിനിമ. ‘ഗില്ലി’, ‘തിരുപ്പാച്ചി’,’ആദി’ എന്നീ സിനിമകളും വലിയ ഹിറ്റായിരുന്നു.ചിത്രത്തിൽ പ്രതിനായികയായിരിക്കും സാമന്ത എന്നാണ് റിപ്പോർട്ട്.