കാന്തപുരത്തിനും വെള്ളാപ്പള്ളി നടേശനും ഡി. ലിറ്റ് നൽകണമെന്ന് പ്രമേയം; കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റിൽ തർക്കം

single-img
6 September 2022

കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർക്കും വെള്ളാപ്പള്ളി നടേശനും ഡി. ലിറ്റ് നൽകണം എന്ന് ആവശ്യപ്പെട്ടുള്ള പ്രമേയത്തെ തുടർന്ന് കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റിൽ തർക്കം. ഇടത് അനുകൂലിയായ സിൻഡിക്കേറ്റ് അംഗം അബ്ദുറഹീമായിരുന്നു വൈസ് ചാൻസലറുടെ അനുമതിയോടെ പ്രമേയം അവതരിപ്പിച്ചത്.

പക്ഷെ ഈ പ്രമേയത്തെ ഇടത് അംഗങ്ങൾ തന്നെ എതിർക്കുകയായിരുന്നു. എത്രയും വേഗം പ്രമേയം പിൻവലിക്കണമെന്ന് ആവശ്യമുയർന്നെങ്കിലും വൈസ് ചാൻസലറുടെ അനുവാദത്തോടെ അവതരിപ്പിച്ച പ്രമേയം അംഗീകരിക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു.ഇതിനെ തുടർന്നുണ്ടായ തർക്കത്തെ തുടർന്ന് വിഷയത്തിൽ അന്തിമ തീരുമാനമെടുക്കാൻ ഡീ. ലിറ്റ് നൽകേണ്ടവരെ കണ്ടെത്തുന്നതിന് രൂപീകരിച്ച സിൻഡിക്കേറ്റ് സബ് കമ്മിറ്റിയെ ചുമതലപ്പെടുത്തി.

നിലവിൽ ഡോ. വിജയരാഘവൻ, ഡോ. വിനോദ് കുമാർ, ഡോ. റഷീദ് അഹമ്മദ് എന്നിവരാണ് സബ് കമ്മിറ്റി അംഗങ്ങൾ.