കെ കവിത ആം ആദ്മി നേതാക്കൾക്ക് 100 കോടി രൂപ നൽകി: ഇ ഡി

single-img
18 March 2024

ദില്ലി മദ്യ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഭാരത് രാഷ്ട്ര സമിതി നേതാവ് കെ കവിത ആം ആദ്മി നേതാക്കൾക്ക് 100 കോടി രൂപ നൽകിയെന്ന് നൽകിയതായി കേന്ദ്ര അന്വേഷണ ഏജന്സി ഇ ഡി. പണം നൽകിയത് ദില്ലി മദ്യനയ രൂപീകരണത്തിലും നടപ്പിലാക്കലിലും ആനുകൂല്യം ലഭിക്കാനെന്നും ഇ ഡി വ്യക്തമാക്കുന്നു.

ഡൽഹി മുഖ്യമന്ത്രിയായ അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും ഉൾപ്പെടെ ആം ആദ്മി പാർട്ടിയുടെ ഉന്നത നേതാക്കളുമായി കെ കവിത ഗൂഢാലോചന നടത്തിയെന്നും ഇ ഡി ചൂണ്ടിക്കാണിക്കുന്നു. ‘അഴിമതിയും ഗൂഢാലോചനയും’ വഴി മൊത്തക്കച്ചവടക്കാരിൽ നിന്ന് കൈക്കൂലിയുടെ രൂപത്തിൽ അനധികൃത ഫണ്ടുകൾ എഎപിക്ക് വേണ്ടി കവിത സ്വരൂപിച്ചുവെന്നുമാണ് ഇ ഡിയുടെ ആരോപണം.

അതേസമയം ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ ഡൽഹി, ഹൈദരാബാദ്, ചെന്നൈ, മുംബൈ തുടങ്ങി രാജ്യവ്യാപകമായി 245 സ്ഥലങ്ങളിൽ ഇഡി ഇതുവരെ പരിശോധന നടത്തിയതായി ഇഡി അറിയിച്ചു. എഎപി നേതാക്കളായ മനീഷ് സിസോദിയ, സഞ്ജയ് സിംഗ്, വിജയ് നായർ എന്നിവരടക്കം 15 പേരാണ് കേസിൽ ഇതുവരെ അറസ്റ്റിലായത്. കേസിൽ ഒരു പ്രോസിക്യൂഷൻ പരാതിയും അഞ്ച് അനുബന്ധ പരാതികളും ഇഡി ഫയൽ ചെയ്തിട്ടുണ്ട്. കേസിൻ്റെ ഭാഗമായി ഇതുവരെ 128.79 കോടി രൂപയുടെ സ്വത്ത് കണ്ടെത്തിയതായും അന്വേഷണ ഏജൻസി അറിയിച്ചിട്ടുണ്ട്.