യു പി കൊലപാതകം; സത്യപാൽ മാലിക് വെളിപ്പെടുത്തൽ മറയ്‌ക്കാൻ: ജോൺ ബ്രിട്ടാസ് എംപി

single-img
16 April 2023

സമാജ്‌വാദി പാർട്ടി മുൻ എംപിയും യുപിയിലെ ഗുണ്ടാത്തലവനുമായ ആതിഖ് അഹ്‌മദിന്റെയും സഹോദരൻ അഷ്റഫ് അഹ്‌മദിന്റെയും കൊല്ലപാതകം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരൊയ ജമ്മു കശ്‌മീർ മുൻ ഗവർണർ സത്യപാൽ മാലികിന്റെ പ്രസ്‌താവ മറയ്‌ക്കാനെന്ന് ജോൺ ബ്രിട്ടാസ് എംപി.

പുൽവാമ ആക്രമണത്തിന്റെ പിന്നണിയിൽ സംഭവിച്ച കാര്യങ്ങൾ വെളിപ്പെടുത്തി മുൻ ഗവർണർ സത്യപാൽ മാലിക്ക് രംഗത്ത് വന്നിരുന്നു. ഇത് സംബന്ധിച്ച ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെയായിരുന്നു യുപിയിൽ പൊലീസ് കസ്റ്റഡിയിലായിരുന്ന മുൻ എംപി ആതിഖ് അഹമ്മദിനെ വെടിച്ചുവെച്ചുകൊലപ്പെടുത്തുന്നത്. ഈ രണ്ട് വിഷയങ്ങളെയും ചൂണ്ടിക്കാട്ടിയാണ് ജോൺ ബ്രിട്ടാസിന്റെ ട്വീറ്റ്.

പുൽവാമ ഭീകരാക്രമണത്തിലെ വീഴ്ച മറയ്ക്കാൻ അവർ ഒരു ബാലാകോട്ട് സൃഷ്ടിച്ചു. മുൻ ജമ്മു കശ്മീർ ഗവർണർ സത്യപാൽ മാലികിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളെ മറയ്ക്കാൻ ഇപ്പൊ യുപിയിൽ കൊലപാതകമുണ്ടായി. സുപ്രീംകോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണത്തിന് മാത്രമേ യഥാർത്ഥ വസ്തുത പുറത്തുകൊണ്ടുവരാൻ കഴിയൂ’ , ജോൺ ബ്രിട്ടാസ് എംപി ട്വീറ്റ് ചെയ്തു.