ജയസൂര്യയാണ് ഇക്കൊല്ലത്തെ തിരുവോണ സൂര്യൻ: ജോയ് മാത്യു
കേരളത്തിൽ കര്‍ഷകര്‍ക്ക് നെല്ല് സംഭരിച്ചതിന്റെ വില കിട്ടിയില്ലെന്ന പരസ്യ പരാമര്‍ശത്തിൽ ജയസൂര്യയ്ക്ക് പിന്തുണയുമായി നടൻ ജോയ് മാത്യു. മന്ത്രിമാർ ഉൾപ്പെടെ ഉണ്ടായിരുന്ന വേദിയിൽ ഭവ്യതയോടെ നിൽക്കുന്ന കലാ-സാഹിത്യ പ്രവർത്തകരാണ് എല്ലായിടത്തും. അവർക്കിടയിൽ ദുരിതമനുഭവിക്കുന്നവരുടെ നിസ്സഹായാവസ്ഥ തുറന്നു കാട്ടിയ ജയസൂര്യയാണ് ഇക്കൊല്ലത്തെ തിരുവോണ സൂര്യനെന്ന് ജോയ് മാത്യു തന്റെ ഫേസ്ബുക്കിൽ എഴുതി.
ജോയ് മാത്യുവിന്റെ വാക്കുകൾ: ‘മന്ത്രിമാരുള്ള വേദിയിൽ പഞ്ചപുച്ഛമടക്കിതൊഴുത് താണുവണങ്ങി നിൽക്കുന്ന കലാ-സാഹിത്യകാരന്ണെമാരാണെങ്ങും. ഇപ്പോഴും രാജവാഴ്ചയാണെന്നും തമ്പ്രാനെ മുതുക് കുനിച്ചു വണങ്ങിയാലേ എന്തെങ്കിലും നക്കാപ്പിച്ച കിട്ടൂവെന്ന് കരുതുന്നവർക്കിടയിൽ നടത്തിയ ജനകീയ വിചാരണയോടെ ജയസൂര്യ ആ പേരുപോലെ ജയിച്ച സൂര്യനായി.
അധികാരികളുടെ പുറം ചൊറിയലല്ല, ദുരിതമനുഭവിക്കുന്നവരുടെ നിസ്സഹായാവസ്ഥ അവരെ ബോധിപ്പിക്കുകയാണ് വേണ്ടത് എന്ന ശരിയായ തീരുമാനം പ്രവൃത്തിപഥത്തിൽ കൊണ്ടുവന്ന ജയസൂര്യയാണ് ഇക്കൊല്ലത്തെ തിരുവോണസൂര്യൻ!,’