ചിരിച്ചുചിരിച്ച് വയറുളുക്കിയതിന് ആര് നഷ്ട പരിഹാരം തരും; ‘ജയ ജയ ജയ ജയ ഹേ’ കണ്ട ബെന്യാമിന്‍ ചോദിക്കുന്നു

single-img
29 October 2022

വിപിൻദാസ് സംവിധാനം ചെയ്ത ബേസില്‍ ജോസഫ്-ദര്‍ശന രാജേന്ദ്രന്‍ സിനിമയായ ‘ജയ ജയ ജയ ജയ ഹേ’ തിയേറ്ററുകളിൽ മികച്ച പ്രതികരണമാണ് നേടുന്നത് . ഇപ്പോൾ ഇതാ, ഈ സിനിമയെ പ്രശംസിച്ച് എഴുത്തുകാരന്‍ ബെന്യാമിന്‍ രംഗത്തെത്തിയിരിക്കുകയാണ്.

ചിത്രം മ കണ്ട് താന്‍ ഒരുപാട് ചിരിച്ചുവെന്നും ഈ അടുത്ത കാലത്തൊന്നും ഇങ്ങനെയൊരു സിനിമ കണ്ടിട്ടില്ലെന്നുമാണ് ബെന്യാമിന്‍ തന്റെ ഫേസ്ബുക്കിലൂടെ പറഞ്ഞത്.

കുറിപ്പിന്റെ പൂർണ്ണരൂപം:

‘ചിരിച്ചുചിരിച്ച് വയറുളുക്കിയതിനു ആര് നഷ്ട പരിഹാരം തരും? എന്തായാലും തീയേറ്റര്‍ ഒന്നാകെ ഇങ്ങനെ ചിരിച്ചു മറിയുന്നത് അടുത്ത കാലത്തെങ്ങും കണ്ടിട്ടില്ല. ബേസിലിന്റെ രാജേഷ് സൂപ്പര്‍. ദര്‍ശനയുടെ ജയ ഡൂപ്പര്‍. പക്ഷെ രാജേഷിന്റെ അമ്മയാണ് സൂപ്പര്‍ ഡൂപ്പര്‍. സംവിധായകന്‍ വിപിന്‍ ദാസിനും സംഘത്തിനും അഭിനന്ദനങ്ങള്‍’ .