ജയിലിലെ ഉദ്യോഗസ്ഥനെ കഴുത്തറുത്ത് കൊല്ലുമെന്ന് ഭീഷണി; എന്‍ഐഎ കേസിലെ തടവുകാരനെതിരേ കേസെടുത്തു

single-img
12 March 2023

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ഉദ്യോഗസ്ഥനെ കഴുത്തറുത്ത് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ എന്‍ഐഎ കേസിലെ തടവുകാരനെതിരേ കേസെടുത്തു.

നാറാത്ത് സ്വദേശി മുഹമ്മദിനെതിരേയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തത്.

വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു ഭീഷണി. ഐഎസ് ബന്ധത്തിന്‍റെ പേരില്‍ യുഎപിഎ ചുമത്തിയ തടവുകാരനാണ് ഇയാള്‍. ജയിലിലെ അതീവ സുരക്ഷാ സംവിധാനമുള്ള പത്താം ബ്ലോക്കിലാണ് ഇയാളെ പാര്‍പ്പിച്ചിരിക്കുന്നത്.
അതിനിടെ, തൃശ്ശൂരില്‍ പൊലീസ് വാഹനത്തില്‍ നിന്ന് ചാടിയ ഒരു പ്രതി ചികിത്സയില്‍ ഇരിക്കെ മരിച്ചു എന്ന വാര്‍ത്തയും പുറത്തുവന്നു. തിരുവനന്തപുരം വലിയതുറ സ്വദേശി സനു സോണിയാണ് മരിച്ചത്. തലയ്ക്ക് ഗുരുതര പരിക്കേറ്റ സനുവിനെ മൂന്നു ദിവസം മുമ്ബാണ് തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മദ്യലഹരിയില്‍ കത്തി കാട്ടി യാത്രക്കാരെ ഭീഷണിപ്പെടുത്തിയതിനാണ് സനു സോണിയെ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തത്. രാമവര്‍മപുരം പൊലീസ് അക്കാദമിയിലെ കരുതല്‍ കേന്ദ്രത്തിലേക്ക് കൊണ്ട് പോകുന്നതിനിടെ അശ്വനി ആശുപത്രി പരിസരത്ത് വച്ച്‌ ജീപ്പില്‍ നിന്ന് സനു ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. വലിയതുറ പൊലീസ് സ്റ്റേഷനില്‍ സനുവിനെതിരെ കൊലപാതക ശ്രമത്തിന് കേസുണ്ട്.

രാത്രി 11 മണിയോടെ ആയിരുന്നു സംഭവം. തലക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പ്രവേശിപ്പിച്ചു. വെന്റിലേറ്ററില്‍ ആയിരുന്ന സനു ശനിയാഴ്ച രാവിലെ 9 മണിയോടെ മരിക്കുകയായിരുന്നു.

ക്യാന്‍സര്‍ രോഗികള്‍ക്ക് കൈത്താങ്ങ്; കാരുണ്യത്തിന്‍്റെ സന്ദേശം വിളിച്ചോതി ഒരു ക്രിക്കറ്റ് ടൂര്‍ണമെന്‍്റ്