200 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നടി ജാക്വിലിൻ ഫെർണാണ്ടസിന് ജാമ്യം

single-img
15 November 2022

200 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നടൻ ജാക്വലിൻ ഫെർണാണ്ടസിന് ഡൽഹി കോടതി ജാമ്യം അനുവദിച്ചു. 50,000 രൂപയുടെ വ്യക്തിഗത ബോണ്ടിലും സമാനമായ തുകയുടെ ആൾജാമ്യത്തിലും ആണ് ജാക്വിലിൻ ഫെർണാണ്ടസിന് ജാമ്യം അനുവദിച്ചത്.

ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയര്‍ മുന്‍ പ്രൊമോട്ടര്‍ ശിവിന്ദര്‍ സിങ്ങിന്റെ ഭാര്യ അദിതി സിങ്ങില്‍നിന്ന് സുകേഷ് ചന്ദ്രശേഖര്‍ തട്ടിയെടുത്ത 200 കോടി രൂപയുടെ പങ്ക് ലഭിച്ചുവെന്ന കുറ്റമാണു ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെതിരെ ചുമത്തിയിരിക്കുന്നത്.

സുകേഷിനെ അറിയാമായിരുന്നിട്ടും, നടി സുകേഷിന്റെ സാമ്പത്തിക സ്വാധീനത്താല്‍ തീവ്രമായി ഇടപെടുകയും പ്രലോഭിപ്പിക്കുകയും അത്തരം ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ തുടരുകയും ചെയ്തു. ഇ ഡി 7.1 കോടി രൂപ കണ്ടുകെട്ടി. കൂടുതല്‍ സ്വത്ത് കണ്ടെത്താനുള്ള എല്ലാ സാധ്യതയുമുണ്ട് എന്ന് ഇഡിക്കു വേണ്ടി ഹാജരായ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ശൈലേഷ് എന്‍ പഥക് ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് വാദിച്ചു.

ഇ ഡിയുടെ ആദ്യ കുറ്റപത്രത്തിലും അനുബന്ധ കുറ്റപത്രത്തിലും ജാക്വിലിനെ പ്രതിയായി ചേര്‍ത്തിരുന്നില്ല. 2022 ഓഗസ്റ്റ് 17-ന് ഡൽഹി കോടതിയിൽ സുകേഷ് ചന്ദ്രശേഖറിനെതിരെ 200 കോടി രൂപ തട്ടിയെടുത്ത കേസിൽ ED സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിൽ ജാക്വിലിനെ പ്രതിയായി ചേർത്ത്. തട്ടിപ്പ് നടത്തിയ സുകേഷ് ചന്ദ്രശേഖരൻ നൽകിയ സമ്മാനങ്ങൾ നടി വാങ്ങുകയും ശ്രീലങ്കയിലുള്ള തന്റെ കുടുംബത്തിന് കൈമാറുകയും ചെയ്തതായി ഇ ഡി കണ്ടെത്തിയിരുന്നു. തുടർന്നാണ് പ്രതി ചേർത്ത്.