ചൈനയിൽ ഇസ്രായേൽ കോൺസുലർ ഉദ്യോഗസ്ഥന് കുത്തേറ്റു

single-img
13 October 2023

ഇസ്രയേൽ-ഹമാസ് യുദ്ധം അവസാന ഘട്ടത്തിലേക്ക് അടുക്കുന്നതിനിടെ ചൈനയിലെ ഇസ്രായേൽ നയതന്ത്ര ഉദ്യോഗസ്ഥന് നേരെ ദുരൂഹമായ ആക്രമണം. ഇദ്ദേഹത്തിന് കുത്തേറ്റു . ഇയാളെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണത്തിനിരയായ ഉദ്യോഗസ്ഥന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഉചിതമായ ചികിത്സ നൽകുന്നുണ്ടെന്നും ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

അതേസമയം, ലോകമെമ്പാടുമുള്ള ഇസ്രായേലി ജനങ്ങളോടും ജൂതന്മാരോടും സുരക്ഷിതരായിരിക്കാൻ ഇസ്രായേൽ അഭ്യർത്ഥിച്ചു. അതേസമയം, ഹമാസ് മിസൈൽ ആക്രമണം നടത്തിയതിന് ഏഴാം ദിവസമാണ് ഇസ്രായേൽ തിരിച്ചടിക്കുന്നത്. ഗാസ ദുരന്തത്തിന്റെ പിടിയിലാണ്. ഇസ്രായേൽ ആക്രമണത്തിൽ 1500ലധികം പേർ ഗാസയിൽ കൊല്ലപ്പെട്ടു. ഇവരിൽ 500 പേർ കുട്ടികളാണെന്ന് ഗാസ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഇതുവരെ 1200 പേരാണ് ഇസ്രയേലിന്റെ ഭാഗത്ത് മരിച്ചത്.

ഈ സാഹചര്യത്തിലാണ് ചൈനയിൽ ഇസ്രായേൽ കോൺസുലർ ഓഫീസർ ആക്രമിക്കപ്പെട്ട വാർത്ത പുറത്ത് വന്നിരിക്കുന്നത്. ആക്രമണം നടന്നത് ഇസ്രയേൽ എംബസിയിലല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനയിൽ ഇസ്രായേൽ എംബസി സ്ഥിതി ചെയ്യുന്ന പ്രദേശം ലോകമെമ്പാടുമുള്ള പല രാജ്യങ്ങളുടെയും എംബസികൾ സ്ഥിതി ചെയ്യുന്നതിനാൽ അതീവ സുരക്ഷാ മേഖലയാണ്.

ആക്രമണത്തിന്റെ പശ്ചാത്തലം പരിശോധിച്ച് വരികയാണെന്ന് ഇസ്രായേൽ എംബസി പ്രസ്താവനയിൽ അറിയിച്ചു. ഇസ്രയേൽ-ഹമാസ് യുദ്ധം രൂക്ഷമാകുമെന്ന ആശങ്ക നേരത്തെ ചൈന പ്രകടിപ്പിച്ചിരുന്നു. ഇത്തരമൊരു ചുറ്റുപാടിൽ ചൈനയിൽ ഇസ്രായേൽ കോൺസുലർ ഓഫീസർ ആക്രമിക്കപ്പെട്ട സംഭവം ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.