മാർപാപ്പയ്ക്കെതിരായ ട്രംപിന്റെ പ്രസ്താവന; അപലപിച്ച് ഇറാൻ പ്രസിഡന്റ്

single-img
13 April 2026

ലിയോ പതിനാലാമൻ മാർപാപ്പയ്ക്കെതിരായ ട്രംപിന്റെ പ്രസ്താവനയെ അപലപിച്ച് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ. ഇറാന്റെ പേരിൽ മാർപാപ്പയുടെ ശ്രേഷ്ഠതയെ അപമാനിച്ചതിനെ അപലപിക്കുന്നു. സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും പ്രവാചകനാണ് യേശു.

ആ യേശുവിനെ ചിത്രം ഉപയോ​ഗിച്ച് അവഹേളിക്കുന്നത് സ്വീകാര്യമല്ലെന്നും പെസഷ്കിയാൻ പ്രതികരിച്ചു. യേശുവിന് പകരം ട്രംപിനെ ഉൾപ്പെടുത്തിയുള്ള ചിത്രം ട്രംപ് സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചതിനെയാണ് പെസഷ്കിയാൻ വിമർശിച്ചത്.

അതേസമയം, ട്രംപ് ഭരണകൂടത്തിന്റെ ഭയമില്ലെന്ന് ലിയോ പതിനാലാമൻ മാർപാപ്പ വ്യക്തമാക്കി. യുദ്ധത്തിനെതിരെ സംസാരിക്കുന്നത് തുടരുക തന്നെ ചെയ്യും. താൻ രാഷ്ട്രീയക്കാരനല്ലെന്നും ട്രംപുമായി തർക്കത്തിനില്ലെന്നും മാർപാപ്പ പറഞ്ഞു.യുദ്ധത്തിനെതിരെ ഇനിയും ശബ്ദം ഉയർത്തും. സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ എന്നും ലിയോ പതിനാലാമൻ മാർപാപ്പ പറ‍ഞ്ഞു.