സേഫ് & സ്ട്രോങ് നിക്ഷേപത്തട്ടിപ്പില്‍ പൊലീസ് കേസെടുക്കുന്നില്ലെന്ന് ആരോപണവുമായി നിക്ഷേപകര്‍

single-img
5 January 2023

തൃശൂര്‍ : സേഫ് & സ്ട്രോങ് നിക്ഷേപത്തട്ടിപ്പില്‍ പൊലീസ് കേസെടുക്കുന്നില്ലെന്ന് ആരോപണവുമായി നിക്ഷേപകര്‍.

5.50 ലക്ഷം നിക്ഷേപിച്ച പഴഞ്ഞി സ്വദേശി മമിത 31 ന് കമ്ബനി ഉടമ പ്രവീണ്‍ റാണയ്ക്കെതിരെ പരാതി നല്‍കിയിരുന്നു. എന്നാല്‍ കുന്നംകുളം പൊലീസ് കേസെടുത്തില്ലെന്നാണ് ഇവര്‍ പറയുന്നത്. കേസെടുക്കാന്‍ നിയമോപദേശം വേണമെന്ന് പൊലീസ് പറഞ്ഞെന്നും നിക്ഷേപക വ്യക്തമാക്കി. സേഫ് & സ്ട്രോങ് ഉടമ പ്രവീണ്‍ റാണയുടെ ഉന്നത സ്വാധീനത്തിന് വഴങ്ങിയാണ് കേസെടുക്കാതിരിക്കുന്നതെന്നും പരാതിക്കാര്‍ ആരോപിച്ചു. പ്രവീണ്‍ റാണ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് രാജി വച്ചെന്ന് സന്ദേശം വന്നതായും നിക്ഷേപകര്‍ പറഞ്ഞു.

അതേസമയം പന്ത്രണ്ട് ശതമാനം പലിശ വാഗ്ദാനം ചെയ്ത് രണ്ട് ലക്ഷം തട്ടിയെന്ന പീച്ചി സ്വദേശിനി ഹണിയുടെ പരാതിയില്‍ പ്രവീണ്‍ റാണയ്ക്കെതിരെ ഈസ്റ്റ് പൊലീസ് കേസെടുത്തിട്ടുണ്ട്. മൊഴിയടുത്ത ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു. തട്ടിപ്പുമായി ബന്ധപ്പെട്ട പരമ്ബര ഏഷ്യാനെറ്റ് ന്യൂസ് നേരത്തെ നല്‍കിയിരുന്നു. 12 ശതമാനം പലിശ വാഗ്ദാനം നല്‍കി കോടികള്‍ തട്ടിയെന്നതാണ് ഇയാള്‍ക്കെതിരായ കേസ്. രണ്ട് ലക്ഷം രൂപ പണം നിക്ഷേപം സ്വീകരിച്ച്‌ അത് മെച്വര്‍ ആയിട്ടും പണം തിരികെ നല്‍കുന്നിലെന്നാണ് പരാതി. വഞ്ചനാ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം ഇഉയാള്‍ക്കെതിരെ കേസെടുക്കുന്നതടക്കമുള്ള കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്ന് പൊലീസ് പറഞ്ഞു.