എ ഐ ക്യാമറകൾ സ്ഥാപിച്ച ശേഷം വാഹനാപകടത്തിൽ മരിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു: മന്ത്രി ആന്റണി രാജു

single-img
3 August 2023

ഗതാഗത നിയമ ലംഘനങ്ങൾ നടത്തിയവർ അതിനുള്ള പിഴ അടച്ചു തീത്ഥാൾ മാത്രമേ മാത്രമേ ഇനി മുതൽ വാഹനങ്ങളുടെ ഇൻഷുറൻസ് പുതുക്കി നൽകുകയുള്ളൂ. മന്ത്രി ആന്റണി രാജു . ഇതിനുവേണ്ടി ഇൻഷുറൻസ് കമ്പനികളുമായി ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. അതേപോലെ തന്നെ, എ ഐ ക്യാമറ സ്ഥാപിച്ച ശേഷം വാഹനാപകടത്തിൽ മരിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞുവെന്നും മന്ത്രി വ്യക്തമാക്കി .

കഴിഞ്ഞ വർഷം ജൂലൈയിൽ അപകടങ്ങളിൽ പരുക്കേറ്റവരുടെ എണ്ണം 3992 ആയിരുന്നു. ഈ ജൂലൈയിൽ വാഹനാപകടത്തിൽ പരുക്കേറ്റവരുടെ എണ്ണം 3316 ആയി കുറഞ്ഞു. ജൂണ്‍ 5 മുതൽ ഓഗസ്റ്റ് 2 വരെ 32,422,77 നിയമലംഘനം കണ്ടെത്തി. 15,833,67 നിയമലംഘനങ്ങൾക്ക് നടപടിയെടുത്തു. 3,82,580 നിയമ ലംഘനങ്ങൾക്ക് പിഴ ഈടാക്കാൻ ചലാൻ നൽകി. 25 കോടി 81 ലക്ഷം രൂപ ഇ-ചലാൻ വഴി കിട്ടിയെന്നും മന്ത്രി വ്യക്തമാക്കി.

ഇതോടൊപ്പം തന്നെ, എഐ ക്യാമറയിൽ നിന്നും വിഐപികളെ പിഴയിൽ നിന്ന് ഒഴിവാക്കുന്നുവെന്ന ആരോപണം തെറ്റാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി . എംഎൽഎ, എംപി വാഹനങ്ങളടക്കം 328 സർക്കാർ വാഹനങ്ങൾക്ക് പിഴ ചുമത്തിയിട്ടുണ്ട്. മറ്റുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള വാഹനങ്ങൾക്കും എഐ ക്യാമറ ബാധകമാണെന്നും മന്ത്രി അറിയിച്ചു. ഇതുവരെ19 എം എൽ എ മാരുടെ വാഹനങ്ങൾക്കും 10 എം പിമാരുടെ വാഹനങ്ങൾക്കും പിഴ ചുമത്തിയെന്ന് മന്ത്രി കൂട്ടിച്ചേർത്തു.