ഹൈലോ ഓപ്പണിൽ ഇന്ത്യൻ ആധിപത്യം; ലക്ഷ്യ സെന്നും സിന്ധുവും ജേതാക്കൾ

single-img
2 November 2026

ജർമ്മനിയിൽ നടന്ന ഹൈലോ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യക്ക് ഇരട്ടക്കിരീടം. പുരുഷ സിംഗിൾസിൽ ലക്ഷ്യ സെന്നും വനിതാ സിംഗിൾസിൽ പി.വി. സിന്ധുവുമാണ് ചാമ്പ്യന്മാരായത്. ഇരുവരും ഫൈനലിൽ നേരിട്ടുള്ള ഗെയിമുകൾക്കാണ് എതിരാളികളെ പരാജയപ്പെടുത്തിയത്.

പുരുഷ ഫൈനലിൽ ഇന്തോനേഷ്യയുടെ ലോക ആറാം നമ്പർ താരം ജോനാഥൻ ക്രിസ്റ്റിയെ 21-17, 21-10 എന്ന സ്കോറിന് ലക്ഷ്യ സെൻ കീഴടക്കി. 2025 നവംബറിലെ ഓസ്‌ട്രേലിയൻ ഓപ്പണിന് ശേഷം താരത്തിന്റെ ആദ്യ കിരീടമാണിത്. വനിതാ ഫൈനലിൽ ഡെന്മാർക്കിന്റെ ലൈൻ ക്യേഴ്‌സ്ഫെൽഡിനെ 21-12, 21-14ന് പരാജയപ്പെടുത്തിയ സിന്ധു ഈ വർഷത്തെ രണ്ടാമത്തെ ബി.ഡബ്ല്യു.എഫ് കിരീടവും സ്വന്തമാക്കി.