നായകനായി സഞ്ജുവിന്റെ അരങ്ങേറ്റം ഗംഭീരം; ന്യൂസിലാൻഡ് എയ്‌ക്കെതിരെ ഇന്ത്യയ്ക്ക് പരമ്പര വിജയം

single-img
25 September 2022

ഇന്ത്യൻ ടീമിനായി ഓപ്പണർ പൃഥ്വി ഷായും ക്യാപ്റ്റൻ സഞ്ജു സാംസണും മികച്ചുനിന്നപ്പോൾ ന്യൂസിലാൻഡ് എ ക്കെതിരെ ഇന് നടന്ന മത്സരത്തിൽ ഇന്ത്യ എക്ക് നാല് വിക്കറ്റിന്‍റെ തകർപ്പൻ ജയം. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍റ് നേടിയ 219 റൺസ് വിജയലക്ഷ്യം വെറും 34 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടക്കുകയായിരുന്നു.

കേവലം 48 പന്തിൽ 77 റൺസുമായി ഓപ്പണർ പൃഥ്വിഷാ കളം നിറഞ്ഞപ്പോൾ 35 പന്തിൽ 37 റൺസുമായി ക്യാപ്റ്റൻ സഞ്ജു ഇന്ത്യൻ ജയത്തിൽ നിർണ്ണായക പങ്കുവച്ചു. ഹാട്രിക് ഉൾപ്പെടെ നാലു വിക്കറ്റുമായി തിളങ്ങിയ കുൽദീപ് യാദവാണ് ന്യൂസിലാൻഡ് ബാട്ടിംഗിനെ തകർത്തത്.

ഇന്ന് നേടിയ ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കി. ടോസ് ലഭിച്ചതിനെ തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍റിനായി 72 റൺസെടുത്ത ജോ കാർട്ടറും 61 റൺസെടുത്ത രചിൻ രവീന്ദ്രയുമാണ് തിളങ്ങിയത്. പരമ്പരയിലെ അവസാന മത്സരം മറ്റന്നാള്‍ നടക്കും.